- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്‌ലൈഡ് ടെസ്റ്റില്‍ സെഞ്ച്വറി തിളക്കത്തില്‍ ട്രവിസ് ഹെഡ്; ഇന്ത്യക്ക് തലവേദനയായി ബാറ്റര്‍മാരുടെ ഫോമില്ലായ്മയും; രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടം; തിളങ്ങാതെ കോലിയും രോഹിത്തും; 28 റണ്‍സ് പിന്നില്‍
അഡ്‌ലൈഡ് ടെസ്റ്റില്‍ സെഞ്ച്വറി തിളക്കത്തില്‍ ട്രവിസ് ഹെഡ്
അഡ്‌ലൈഡ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയഭീതിയില്‍. തോല്‍വി ഒഴിവാക്കണമെങ്കില്‍ മൂന്നാം ദിവസം ഇന്ത്യന്‍ ബാറ്റര്‍മാര്‍ അത്ഭുതം കാണിക്കേണ്ട അസ്ഥയിലേക്കാണ് കളിയെത്തിയത്. രണ്ടാം ഇന്നിങ്സിലും ബാറ്റര്‍മാര്‍ കളിമറന്നതാണ് തിരിച്ചടിയായത്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 29 റണ്‍സ് വേണം.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 180 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ 337 റണ്‍സടിച്ചു. ഇതോടെ നിര്‍ണായകമായ 157 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡും സ്വന്തമാക്കി. ട്രാവിസ് ഹെഡിന്റെ 140 റണ്‍സാണ് ഓസീസ് ഇന്നിങ്സിനെ കരുത്ത് പകര്‍ന്നത്.
നിലവില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 15 റണ്‍സോടെ നിതീഷ് കുമാര്‍ റെഡ്ഡിയും 28 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും യശസ്വി ജയ്സ്വാളും ഇത്തവണയും ഇന്ത്യക്ക് നിരാശയാണ് നല്‍കിയത്. ഏഴ് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. 24 റണ്‍സോടെ യശസ്വിയും പുറത്തായി. വിരാട് കോലിയും വന്നതു പോലെ മടങ്ങി. 21 പന്തില്‍ 11 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ശുഭ്മാന്‍ ഗില്‍ 28 റണ്‍സിനും രോഹിത് ശര്‍മ ആറ് റണ്‍സിനും ക്രീസ് വിട്ടു. രണ്ട് പേരും ബൗള്‍ഡാകുകയായിരുന്നു. പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് നേടി.
രണ്ടാംദിനം ഒരുവിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്നനിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 337 റണ്‍സിന് ഓള്‍ഔട്ടായി. 141 പന്തുകളില്‍നിന്ന് 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ മികവിലാണ് ഓസ്‌ട്രേലിയ 337 റണ്‍സിലേക്കെത്തിയത്. ട്രാവിസ് ഹെഡ്ഡിന് പുറമേ മാര്‍നസ് ലബുഷെയ്ന്‍(64) നഥാന്‍ മക്‌സീനി(39) എന്നിവരും ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
സെഞ്ച്വറി തികച്ച ട്രാവിസ് ഹെഡാണ് ആസ്‌ട്രേലിയക്ക് കരുത്തേകിയത്. താരത്തിനെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് ഇന്ത്യക്ക് അക്ഷാര്‍ത്ഥത്തില്‍ തലവേദനയായിരുന്നു. 141 പന്ത് നേരിട്ട് 17 എണ്ണം പറഞ്ഞ ഫോറും നാല് സ്‌റ്റൈലന്‍ സിക്‌സറുമടിച്ചാണ് ഹെഡ് 140 റണ്‍സ് സ്വന്തമാക്കിയത്.
രണ്ടാം ദിനം തുടക്കത്തില്‍ തന്നെ നഥാന്‍ മക്‌സ്വീനിയെ പുറത്താക്കിയാണ് ബുംറ തുടങ്ങിയത്. ആദ്യ ദിനം മനോഹരമായി ബാറ്റ് വീശിയ മക്‌സ്വീനി 39 റണ്‍സ് നേടി പുറത്തായി. പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്ത് രണ്ട് റണ്‍സ് നേടി ബുംറക്ക് വിക്കറ്റ് നല്‍കി പുറത്തായി. ട്രാവിസ് ഹെഡ്ഡു ലബുഷെയ്‌നും നാലാം വിക്കറ്റില്‍ 65 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. 64 റണ്‍സ് നേടിയ ലബുഷെയ്‌നെ നിതീഷ് റെഡ്ഡിയണ് പുറത്താക്കിയത്. ആറാമാനായെത്തിയ മിച്ചല്‍ മാര്‍ഷിനെ (9) അശ്വിന്‍ കീപ്പറുടെ കയ്യിലെത്തിച്ചു.
പിന്നീടെത്തിയ അലക്‌സ് കാരിയെ കാഴ്ചക്കാരനാക്കി ഹെഡ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരു 74 റണ്‍സിന്റെ കൂട്ടുക്കെട്ട് സൃഷ്ട്ടിച്ചു. പിന്നീടെത്തിയ കാരി 15 റണ്‍സ് നേടി സിറാജിന് വിക്കറ്റ് നല്‍കി പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കമ്മിന്‍സും ഹെഡിന് പിന്തുണ നല്‍കി പിടിച്ചു നല്‍കി. സെഞ്ച്വറി തികച്ച ഹെഡ് കത്തികയറുകയായിരുന്നു.