- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
70 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; നിരാശപ്പെടുത്തി രോഹിത്; അർധ സെഞ്ചുറി പൂർത്തിയാക്കി ഗില്ലും മടങ്ങി; ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ വീണു; കോലി ക്രീസിൽ

രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റ് നഷ്ടമായി. രോഹിത് ശർമ്മ 24( 38), ശുഭ്മാൻ ഗിൽ 56 (53) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടീം സ്‌കോർ 70ൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത് രോഹിത് ശർമ്മയെ ക്രിസ് ക്ലാർക്ക് വിൽ യങിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നാലെ അർധ സെഞ്ചുറി പൂർത്തിയാക്കിയ ഗില്ലും പവലിയനിലെത്തി. കൈല്‍ ജാമിസണായിരുന്നു വിക്കറ്റ്. 9 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 20.1 ഓവറിൽ 114/2 എന്ന നിലയിലാണ് ഇന്ത്യ. കോലി 20 (21), ശ്രേയസ് അയ്യർ 8 (14) എന്നിവരാണ് ക്രീസിൽ.
ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെല്ലാണ് ഫീൽഡിങ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
ആദ്യ ഏകദിനം കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായ വാഷിംഗ്ടൺ സുന്ദറിന് പകരം നിതീഷ് കുമാർ റെഡ്ഡി ടീമിലെത്തി. ആയുഷ് ബദോനി, ധ്രുവ് ജുറൽ എന്നിവരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ന്യൂസിലൻഡിന് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്.
ന്യൂസിലൻഡിന് വേണ്ടി ഡാരില്‍ മിച്ചല്‍, ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ് എന്നിവരുടെ പ്രകടനം നിർണായകമാകും. രാജ്‌കോട്ടിൽ കാര്യമായ മഞ്ഞുവീഴ്ച ഇല്ലാത്തതിനാൽ ടോസ് മത്സരഫലത്തിൽ നിർണായകമാവില്ലെന്നാണ് വിലയിരുത്തൽ. തുടക്കത്തിൽ പേസർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300-ൽ അധികം റൺസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ:
ന്യൂസിലൻഡ്: ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സക്കറി ഫൗള്‍ക്‌സ്, ജെയ്ഡന്‍ ലെനോക്‌സ്, കൈല്‍ ജാമിസണ്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.


