ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തില്‍ 168 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റു നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മുന്‍നിര അതിവേഗം മടങ്ങിയപ്പോള്‍ മധ്യനിരയില്‍ അര്‍ധ സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 45 പന്തുകള്‍ നേരിട്ട സഞ്ജു 58 റണ്‍സെടുത്തു. നാലു സിക്‌സുകളും ഒരു ഫോറുമാണു മലയാളി താരം ബൗണ്ടറി കടത്തിയത്.

ടോസ് നേടിയ സിംബാബ്വേ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ആദ്യ ഓവറില്‍തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. രണ്ട് സിക്സറുകളോടെ അഞ്ച് പന്തില്‍നിന്ന് 12 റണ്‍സടിച്ചായിരുന്നു ജയ്സ്വാളിന്റെ മടക്കം. നാലാം ഓവറില്‍ അഭിഷേക് ശര്‍മ (11 പന്തില്‍നിന്ന് 14) യുടേയും അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (14 പന്തില്‍നിന്ന് 13)യും വിക്കറ്റുകള്‍ വീണു.

രണ്ടു സിക്‌സുകളടിച്ച് തുടങ്ങിയ യശസ്വി ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായി. അഞ്ച് പന്തില്‍ 12 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. സിക്കന്ദര്‍ റാസയുടെ പന്തില്‍ യശസ്വി ബോള്‍ഡാകുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (14 പന്തില്‍ 13), അഭിഷേക് ശര്‍മയും (11 പന്തില്‍ 14) വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്തായി.

സഞ്ജു സാംസണും റിയാന്‍ പരാഗും ചേര്‍ന്നതോടെ 12.4 ഓവറില്‍ ഇന്ത്യ 100 കടന്നു. 24 പന്തുകള്‍ നേരിട്ട പരാഗ് 22 റണ്‍സെടുത്തു മടങ്ങി. സ്‌കോര്‍ 135 ല്‍ നില്‍ക്കെ ബ്ലെസിംഗ് മുസറബാനിയുടെ പന്തില്‍ തദിവനഷെ മരുമണി ക്യാച്ചെടുത്ത് സഞ്ജു സാംസണെ പുറത്താക്കി.

12 പന്തുകള്‍ നേരിട്ട ശിവം ദുബെ 26 റണ്‍സെടുത്തു പുറത്തായി. സിംബാബ്‌വെയ്ക്കായി ബ്ലെസിങ് മുസറബാനി രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി. ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നു കളത്തിലിറങ്ങുന്നത്. ഖലീല്‍ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്ക് പകരം മുകേഷ് കുമാറും റിയാന്‍ പരാഗും പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. വിക്കറ്റ് കീപ്പറായും വൈസ് ക്യാപ്റ്റനായും സഞ്ജു സാംസണ്‍ തുടരും.