- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് അപകടനില തരണം ചെയ്തു; ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പുതിയ ജീവിതത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് താരം
ലഖ്നൗ: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് താരം മുഷീര്‍ ഖാന് അപകടനില തരണം ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്റെ സഹോദരനാണ് അപകടത്തിൽപ്പെട്ട മുഷീർ ഖാൻ. കഴിഞ്ഞ ദിവസാണ് മുംബൈ ക്രിക്കറ്ററായ മുഷീര്‍ ഖാന് വാഹനാപകടത്തിൽ പെട്ടത്.
അപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഷീർ ഖാൻ സമൂഹ മാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചു. സുഖമായിരിക്കുന്നുവെന്നും പ്രാര്‍ഥനകള്‍ക്ക് എല്ലാവരോടും നന്ദി പറയുന്നുതായും മുഷീർ ഖാൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം പ്രതികരിച്ചത്.
ആദ്യമായി ഈ പുതിയ ജീവിതത്തിന് ദൈവത്തോട് നന്ദി പറയുന്നു. എനിക്ക് സുഖമാണ്. അച്ഛന് കൂടെയുണ്ട്. അച്ഛനും സുഖമാണ്. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് എല്ലാവരോടും നന്ദി പറയുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ മുഷീര്‍ പറഞ്ഞു.
ഇറാനി കപ്പ് ടൂര്‍ണമെന്റിനായി കാണ്‍പൂരില്‍ നിന്ന് ലഖ്നൗവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ കൈക്ക് പൊട്ടലുള്ള മുഷീര്‍ ഖാന് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഇറാനി ട്രോഫി മത്സരം നഷ്ടമാവും. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി ട്രോഫിയില്‍ മുംബൈക്കായാണ് 19കാരനായ മുഷീര്‍ കളിക്കുന്നത്.
താരത്തിന്റെ കഴുത്തിന് പരിക്കേറ്റെന്നും മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഷീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് താരത്തെ ചികിത്സിക്കുന്ന ലഖ്നൗവിലെ മേദാന്ത ആശുപത്രിയിലെ ഡോ. ഭോല സിംഗ് സ്ഥിരീകരിച്ചു.
മുംബൈയില്‍ നിന്ന് ടീമിനൊപ്പമായിരുന്നില്ല മുഷീര്‍ ലഖ്നൗവിലേക്ക് പോയത്. അസംഗഡില്‍ നിന്ന് പിതാവും കോച്ചുമായ നൗഷാദ് ഖാനൊപ്പമായിരുന്നു മുഷീര്‍ ലഖ്നൗവിലേക്ക് പോയത്. യാത്ര ചെയ്യാന്‍ സാധിക്കുന്ന നിലയിലേക്ക് മുഷീര്‍ എത്തിയാല്‍ ഉടന്‍ തന്നെ തുടര്‍ചികിത്സയ്ക്കായി അദ്ദേഹത്തെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നു മുതല്‍ ലഖ്നൗവിലെ ഏക്നാ സ്റ്റേഡിയത്തിലാണ് ഇറാനി ട്രോഫി മത്സരം നടക്കുക. ഇറാനി ട്രോഫിക്ക് പുറമെ ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങളും മുഷീറിന് നഷ്ടമാകുമെന്നാണ് കരുതുന്നത്. മുംബൈയില്‍ നിന്ന് ടീമിനൊപ്പമായിരുന്നില്ല മുഷീര്‍ ലഖ്നൗവിലേക്ക് പോയത്. അസംഗഡില്‍ നിന്ന് പിതാവും കോച്ചുമായ നൗഷാദ് ഖാനൊപ്പമായിരുന്നു മുഷീര്‍ ലഖ്നൗവിലേക്ക് പോയത്.
കഴിഞ്ഞ മാസം ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കായി അരങ്ങേറിയ മുഷീര്‍ 181 റണ്‍സടിച്ച് തിളങ്ങിയിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ മുംബൈക്കായി 51.14 ശരാശരിയില്‍ 716 റണ്‍സടിച്ച മുഷീര്‍ ക്വാര്‍ട്ടറില്‍ ബറോഡക്കെതിരെ പുറത്താകാതെ 203 റണ്‍സും ഫൈനലില്‍ വിദര്‍ഭക്കെതിരെ 136 റണ്‍സും നേടി. ബാറ്ററെന്നതിലുപരി പാര്‍ട് ടൈം സ്പിന്നര്‍ കൂടിയായ മുഷീര്‍ അണ്ടര്‍ 19 ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങിയിരുന്നു.