- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് തവണ ഫൈനലില്‍; വമ്പന്‍ താരങ്ങള്‍ ഉണ്ടായിട്ടും കിരീടം നേടാത്ത ടീം; ഇക്കുറി ടീമില്‍ അടിമുടി മാറ്റം; ഇത്തവണ കപ്പ് അടിക്കുമോ? ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ബെംഗളൂരു: ഐപിഎല്‍ സീസണിലെ 18-ാം പതിപ്പിന് മാര്‍ച്ച് 22ന് തുടക്കം കുറിക്കുകയാണ്. ഇക്കുറി മെഗാ താരലേലത്തിന് ശേഷം വമ്പന്‍ മാറ്റങ്ങളുമായാണ് എല്ലാ ടീമുകളും ഇറങ്ങുന്നത്. ഇതില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പെടും. രജിത് പട്ടിദാറാണ് ഇക്കുഴി ബെംഗളൂരു ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷം ഫാഫ് ഡുപ്ലസിയായിരുന്നു ക്യാപ്റ്റന്‍.
വലിയ നിര്‍ഭാഗ്യം പിടിച്ച ടീമാണ് ബൊംഗളൂരു. ഈ 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും കപ്പടിക്കാന്‍ ടീമിന് സാധിച്ചിട്ടില്ല. വമ്പന്‍ താരങ്ങള്‍ ടീമില്‍ ഉണ്ടായിട്ടും കപ്പ് അടിക്കാന്‍ സാധിക്കാത്തത് ടീമിന്റെ ദൗര്‍ഭാഗ്യം തന്നെയാണ്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ് ലി, ഡുപ്ലസി, മാക്‌സ് വെല്‍ എന്നിവര്‍ അടങ്ങുന്ന മികച്ച ടീം. കഴിഞ്ഞ സീസണില്‍ ആദ്യം തന്നെ പുറത്താകുമെന്ന് കരുതിയിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ പ്ലേ ഓഫ് വരെ എത്താന്‍ ടീമിന് സാധിച്ചു.
വമ്പന്‍ ടീമായ റോയല്‍ പക്ഷേ മൂന്ന് വട്ടം ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സീസണ്‍ തുടങ്ങിയ സമയ്ത്ത് അനില്‍ കുംബെ്‌ള ക്യാപ്റ്റനായിരുന്ന സമയത്താണ് ഒന്ന്. അന്ന് ടീമിലെ മികച്ച് കളി കുംബെ്‌ള നടത്തി. പിന്നീട് ഫൈനലില്‍ എത്തിയത് 2016ലെ സീസണില്‍. അന്നും പക്ഷേ തോല്‍ക്കാനായിരുന്നു വിധി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് റണ്‍സിനാണ് തോറ്റത്. പക്ഷേ ആ സീസണില്‍ ഏറ്റവും റണ്‍സ് നേടിയ താരം കോഹ് ലി ആയിരുന്നു.
എന്നാല്‍ പിന്നീട് നടന്ന മത്സരങ്ങളില്‍ ഒന്നില്‍ പോലും ഫൈനലില്‍ എത്താന്‍ സാധിച്ചില്ല. 2013 മുതല്‍ ക്യാപ്റ്റനായിരുന്ന കോഹ് ലി 9 വര്‍ഷം തുടര്‍ച്ചയായി ക്യാപ്റ്റനായിരുന്നു. എന്നാല്‍ 2022ല്‍ താരം ക്യപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ചു. പിന്നീട് ഡുപ്ലസി ക്യാപ്റ്റന്‍ ആയെങ്കിലും കപ്പ് നേടാന്‍ സാധിച്ചില്ല. പുത്തന്‍ ടീമായി ഇറങ്ങുന്ന ബെംഗളൂരു. പുതിയ ക്യാപ്റ്റന്‍. പുതിയ മാറ്റങ്ങള്‍. ഇക്കുറിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നിര്‍ഭാഗ്യം മാറുമോ? കണ്ട് തന്നെ അറിയാം.