- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയർത്ത് കർണാടക ബൗളർമാർ; പുൺഡിറിന് സെഞ്ചുറി, സമദിന് അർധസെഞ്ചുറി; ആദ്യ ദിനം 284 റൺസ്; രഞ്ജി ട്രോഫി ഫൈനലിൽ ജമ്മു കശ്മീർ ശക്തമായ നിലയിൽ

ഹുബ്ലി: രഞ്ജി ട്രോഫി ഫൈനലിൽ ശക്തമായ നിലയിൽ ജമ്മു കശ്മീർ. ആദ്യദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് കർണാടകയ്‌ക്കെതിരേ ജമ്മു കശ്മീർ നേടിയിട്ടുള്ളത്. സെഞ്ചുറി നേടിയ ശുഭം പുൺഡിറും (117*) അർധസെഞ്ചുറി നേടിയ അബ്ദുൾ സമദുമാണ് (50*) ക്രീസിൽ. ചരിത്രത്തിലാദ്യമായി രഞ്ജി കിരീടം ലക്ഷ്യമിടുന്ന ജമ്മു കശ്മീരിന് മികച്ച തുടക്കമാണ് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ജമ്മുവിന് തുടക്കത്തിൽ ഓപ്പണർ ഖമ്രാൻ ഇഖ്ബാലിനെ (6) വേഗത്തിൽ നഷ്ടമായെങ്കിലും, രണ്ടാം വിക്കറ്റിൽ ഒന്നിച്ച യാവിർ ഹസ്സനും ശുഭം പുൺഡിറും ചേർന്ന് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റി. കർണാടക ബൗളർമാർക്ക് അവസരം നൽകാതെ മുന്നേറിയ ഈ കൂട്ടുകെട്ട് 139 റൺസ് നേടി സ്കോർ ബോർഡ് ഉയർത്തി. 88 റൺസെടുത്ത യാവിർ ഹസ്സനെ സ്കോർ 157-ൽ നിൽക്കേ പുറത്താക്കാൻ കർണാടകയ്ക്ക് സാധിച്ചു.
തുടർന്നെത്തിയ ക്യാപ്റ്റൻ പരസ് ദൊഗ്ര (64-ാം ഓവറിൽ പരിക്കേറ്റ് കളംവിട്ടു) പരിക്കുമൂലം മടങ്ങിയത് ജമ്മു കശ്മീരിന് ചെറിയ തിരിച്ചടിയായി. എന്നാൽ, പകരമെത്തിയ അബ്ദുൾ സമദ്, ശുഭം പുൺഡിറിനൊപ്പം ചേർന്ന് ഇന്നിങ്സ് ഭദ്രമാക്കി. ഒരുവശത്ത് നിലയുറപ്പിച്ച് ശ്രദ്ധയോടെ ബാറ്റ് വീശിയ ശുഭം പുൺഡിർ ജമ്മു കശ്മീരിനെ 200 കടത്തുകയും വ്യക്തിഗത സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. ആദ്യ ദിനത്തിന്റെ അവസാനത്തിൽ അബ്ദുൾ സമദും അർധസെഞ്ചുറി സ്വന്തമാക്കി.


