- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്കറ്റ് വേട്ടയില്‍ ചരിത്ര നേട്ടം; ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരം; ജസ്പ്രിത് ബുംറ എലൈറ്റ് ക്ലബ്ബിൽ
കട്ടക്ക്: ചരിത്രനേട്ടവുമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ടെസ്റ്റ്, ഏകദിന, ടി20 ഫോർമാറ്റുകളിൽ നൂറിലധികം വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന റെക്കോർഡാണ് ബുംറ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20 മത്സരത്തിലാണ് ഈ സുപ്രധാന നേട്ടം താരം കൈവരിച്ചത്.
മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിനെ 11-ാം ഓവറിൽ പുറത്താക്കിക്കൊണ്ടാണ് ബുംറ ടി20യിൽ തന്റെ നൂറാം വിക്കറ്റ് തികച്ചത്. ഇതോടെ അന്താരാഷ്ട്ര ടി20യിൽ നൂറ് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായും അദ്ദേഹം മാറി. ഈ വർഷം ആദ്യം അർഷ്ദീപ് സിങ് ആണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ഇന്ത്യൻ താരം. മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടിയ ബുംറ, ടി20യിലെ തന്റെ ആകെ വിക്കറ്റ് നേട്ടം 101 ആയി ഉയർത്തി.
81 ടി20 മത്സരങ്ങളിൽ നിന്നാണ് ബുംറ 101 വിക്കറ്റുകൾ നേടിയത്. 7 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടിയതാണ് അദ്ദേഹത്തിന്റെ മികച്ച ടി20 പ്രകടനം. ടെസ്റ്റ് ക്രിക്കറ്റിൽ 52 മത്സരങ്ങളിൽ നിന്ന് 234 വിക്കറ്റുകളും, 89 ഏകദിനങ്ങളിൽ നിന്ന് 149 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടത്തോടെ ലോക ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിലും 100-ൽ അധികം വിക്കറ്റുകൾ നേടുന്ന അഞ്ചാമത്തെ താരമായും ബുംറ മാറി. ടിം സൗത്തി, ഷാകിബ് അൽ ഹസൻ, ലസിത് മലിംഗ, ഷഹീൻ ഷാ അഫ്രീദി എന്നിവരാണ് ബുംറയ്ക്ക് മുൻപ് ഈ എലൈറ്റ് ക്ലബ്ബിൽ ഇടം നേടിയ മറ്റ് താരങ്ങൾ.




