- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വഴി തെറ്റി പോലും ഞാന്‍ ഇനി ലക്നൗ ടീമിലേക്ക് ചെല്ലില്ല, അത്രയ്ക്കും മടുത്തു'ക്രിക്കറ്റ് കരിയറില്‍ ആഗ്രഹിക്കുന്നത് ഒരു പുതിയ തുടക്കം; ഇന്ത്യന്‍ ട്വന്റി 20 ടീമിലേക്ക് എത്തുകയാണ് എന്റെ മറ്റൊരു ലക്ഷ്യം; പ്രതികരിച്ച് കെ എല്‍ രാഹുല്‍
ഇത്തവണ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വാങ്ങാന്‍ പോകുന്ന ഇന്ത്യന്‍ താരമായിരിക്കും കെ എല്‍ രാഹുല്‍. മുന്‍ ലക്നൗ സൂപ്പര്‍ ജയന്റ്‌സ് നായകനായ രാഹുലിനെ ഇത്തവണത്തെ റീടെന്‍ഷനില്‍ നിലനിര്‍ത്താന്‍ ടീം മാനേജ്മന്റ് തയ്യാറായില്ല. ഇതോടെ താരം മെഗാ താരലേലത്തിന് വേണ്ടി തന്റെ പത്രിക സമര്‍പ്പിച്ചു.
ഈ വര്‍ഷം നടന്ന ഐപിഎലില്‍ ലക്നൗ ഉടമയായ സന്‍ജീവ് ഗോയിങ്കയും നായകന്‍ കെ എല്‍ രാഹുലും തമ്മില്‍ മത്സര ശേഷം കളിക്കളത്തില്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ അതിന് ശേഷമാണ് ടീം വിട്ടേക്കും എന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. റീടെന്‍ഷനില്‍ തന്നെ പിന്‍വലിച്ചതിന് ശേഷം രാഹുല്‍ ഇപ്പോള്‍ സംസാരിച്ചിട്ടുണ്ട്.
കെ എല്‍ രാഹുല്‍ പറയുന്നത് ഇങ്ങനെ:
''ക്രിക്കറ്റ് കരിയറില്‍ ഒരു പുതിയ തുടക്കമാണ് ആഗ്രഹിക്കുന്നത്. എന്റെ ഇഷ്ടങ്ങള്‍ ആസ്വദിക്കാന്‍ കഴിയണം. എനിക്ക് സ്വതന്ത്രമായി കളിക്കാന്‍ കഴിയുന്ന ഇടം കണ്ടെത്തണം. ടീമിന്റെ അന്തരീക്ഷം താരങ്ങള്‍ക്ക് ഒരല്‍പ്പം നല്ലതാവണം. കരിയറില്‍ നല്ലത് സംഭവിക്കുവാന്‍ ചിലപ്പോള്‍ ഒരു മാറ്റമുണ്ടാകണം'.
'ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ മടങ്ങിയെത്തുകയാണ് എന്റെ മുന്നിലുള്ള മറ്റൊരു ആഗ്രഹം. കുറച്ച് കാലമായി ഞാന്‍ ടി20 ടീമില്‍ നിന്ന് പുറത്താണ്. ഒരു താരമെന്ന നിലയില്‍ ഇപ്പോള്‍ തന്റെ മികവിനെക്കുറിച്ച് വ്യക്തമായി അറിയാം. എങ്ങനെയാണ് തിരിച്ചുവരവിനായി പ്രയ്തനിക്കേണ്ടത് എന്നതിലും ധാരണയുണ്ട്. ഇത്തവണത്തെ ഐപിഎല്‍, ക്രിക്കറ്റ് ആസ്വദിക്കുവാനും ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്താനുമുള്ള അവസരമാണ്'' കെ എല്‍ രാഹുല്‍ പറഞ്ഞു.