- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വീണ്ടും ഷോക്ക്; സീസണിന്റെ തുടക്കത്തില്‍ രാഹുലിന്റെ ലഭ്യതയെക്കുറിച്ച് അനിശ്ചിതത്വം; താരത്തിന് തുടക്കത്തിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത
മാര്‍ച്ച് 22 ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) വരാനിരിക്കുന്ന പതിപ്പിലേക്ക് എല്ലാ ശ്രദ്ധയും മാറുന്നു. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍സിബി) ഐപിഎല്‍ 2025 ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയിലെ ഐക്കണിക് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റുമുട്ടും.
രാഹുലിനെ സംബന്ധിച്ച് കഴിഞ്ഞ സീസണ്‍ വരെ ഭാഗമായ ലക്‌നൗ വിട്ടതോടെ ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഭാഗമാണ് താരം. 2025 ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) കര്‍ണാടക ബാറ്റ്സ്മാനെ 14 കോടി രൂപയ്ക്ക് സ്വന്തമാക്കി. മെഗാ ലേലത്തില്‍ ഡല്‍ഹിയുടെ ഏറ്റവും വിലയേറിയ കളിക്കാരനായിരുന്നു രാഹുല്‍. ഐപിഎല്ലില്‍ ഇതുവരെ 132 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം, നാല് സെഞ്ച്വറിയും 37 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 4683 റണ്‍സ് നേടിയിട്ടുണ്ട്.
എന്നിരുന്നാലും, സീസണിന്റെ തുടക്കത്തില്‍ രാഹുലിന്റെ ലഭ്യതയെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഐപിഎല്‍ 2025 ല്‍ നിന്ന് പിന്മാറിയതോടെ ഡിസിക്ക് ഇതിനകം തന്നെ വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് രാഹുല്‍ തുടക്കത്തിലേ രണ്ട് മത്സരങ്ങളില്‍ നിന്ന് മാറി നിന്നേക്കും.
ഇതുവരെ ക്യാപ്റ്റനെ പ്രഖ്യാപിക്കാത്ത ടീമായ ഡല്‍ഹി വരും ദിവസങ്ങളില്‍ തന്നെ പ്രഖ്യാപനം നടത്തുമെന്ന് കരുതപ്പെടുന്നു. രാഹുലിന് ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്ന് പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍. അങ്ങനെയെങ്കില്‍ അക്‌സര്‍ പട്ടേല്‍ ആയിരിക്കും ഡല്‍ഹിയുടെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത്.