- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിംഗ് വെടിക്കെട്ടുമായി മികച്ച തുടക്കമിട്ട് ബെന്‍ ഡക്കറ്റ്; രക്ഷകന്റെ റോളില്‍ ലിവിങ്സ്റ്റണും; അഞ്ചു വിക്കറ്റുമായി വരുണ്‍; മൂന്നാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം
മൂന്നാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. 28 പന്തില്‍ 51 റണ്‍സെടുത്ത ബെന്‍ ഡക്കറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ലിയാം ലിവിങ്സ്റ്റണ് (24 പന്തില്‍ 43), ജോസ് ബട്ലര് (22 പന്തില്‍ 24), ആദില്‍ റാഷിദ് (10), മാര്‍ക് വുഡ് (10) എന്നിവരും രണ്ടക്കം കടന്നു.
രണ്ടാം വിക്കറ്റില്‍ ജോസ് ബട്ലര് (24)ക്കൊപ്പം ഡക്കറ്റ് അടച്ചു കസറിയെങ്കിലും ഇരുവരുടേയും വിക്കറ്റുകള്‍ വീണതോടെ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തിരിച്ചുവരവില്‍ ഇംഗ്ലീഷ്നിര തകര്‍ന്നടിഞ്ഞു. ലിവിങ്സ്റ്റോണിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. നാലോവറുകള്‍ പന്തെറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി 24 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയ് അകസര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പരുക്കുമാറി തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് ഷമി മൂന്ന് ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.
ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റു നഷ്ടമായിരുന്നു. ഏഴു പന്തുകള്‍ നേരിട്ട ഫില്‍ സോള്‍ട്ട് അഞ്ച് റണ്‍സിന് പുറത്തായി. അഭിഷേക് ശര്‍മ ക്യാച്ചെടുത്താണ് സോള്‍ട്ടിനെ ഔട്ടാക്കിയത്. എന്നാല്‍ ബട്ലറെ കൂട്ടുപിടിച്ച് ബെന്‍ ഡക്കറ്റ് തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ ഉയര്‍ന്നു. രണ്ടു സിക്സുകളും ഏഴു ഫോറുകളും അടിച്ച ബെന്‍ ഡക്കറ്റ് പത്താം ഓവറിലാണു പുറത്താകുന്നത്.
വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ റിവേഴ്സ് സ്വീപിന് ശ്രമിച്ച ബട്ലറെ വിക്കറ്റ് കീപ്പര്‍ സഞ്ജു പിടിച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബെന്‍ ഡക്കറ്റും പുറത്തായത് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് ഡക്കറ്റിനെ മടക്കിയത്. പിന്നീടങ്ങോട്ട് മധ്യനിര താരങ്ങള്‍ ഒന്നിനു പുറകേ ഒന്നായി മടങ്ങി. ലിയാം ലിവിങ്സണ് മാത്രമാണു പിടിച്ചുനിന്നത്. ലിവിങ്സ്റ്റണിലായിരുന്നു പിന്നീട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍.
രവി ബിഷ്ണോയി എറിഞ്ഞ 17ാം ഓവറില്‍ മൂന്നു സിക്സറുകള്‍ പറത്തിയ ലിവിങ്സ്റ്റണ് പ്രതീക്ഷ കാത്തു. അഞ്ച് സിക്സുകള്‍ പറത്തിയ ലിവിങ്സ്റ്റണെ പാണ്ഡ്യയുടെ പന്തില്‍ ധ്രുവ് ജുറേല്‍ ക്യാച്ചെടുത്തു പുറത്താക്കി. ഇതോടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കിന് വേഗവും കുറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
28 പന്തില്‍നിന്ന് രണ്ട് സിക്സറുകളുടെയും ഏഴ് ഫോറുകളുടെയും അകമ്പടിയില്‍ 51 എടുത്ത ഡക്കറ്റിനെ അക്സര്‍ പട്ടേലാണ് പുറത്താക്കിയത്. അവസാന ഓവറുകളിലായിരുന്നു ലിയാം ലിവിങ്സ്റ്റണിന്റെ ആക്രണം. ജുറെലിന്റെ കൈകളിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ ലിവിങ്സ്റ്റോണിനെ പുറത്താക്കി.
ഇന്ത്യ പ്ലേയിങ് ഇലവന് സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ധ്രുവ് ജുറേല്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്ണോയി, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന് ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്ലര് (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റന്, ജെയ്മി സ്മിത്ത്, ജെയ്മി ഓവര്ട്ടന്, ബ്രൈഡന്‍ കാഴ്സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ആദില്‍ റാഷിദ്.