- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ ടീം അംഗത്തെ ആരാധകനെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലില്‍ തടഞ്ഞ് പോലീസ്; സുരക്ഷാ പരിശോധനക്കിടെ തടഞ്ഞത് ഇന്ത്യന്‍ ടീമിലെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെ; നാഗ്പുര്‍ ഏകദിനത്തിനുള്ള മുന്നൊരുക്കത്തില്‍ ടീം ഇന്ത്യ
ഇന്ത്യന്‍ ടീം അംഗത്തെ ആരാധകനെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലില്‍ തടഞ്ഞ് പോലീസ്
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തിനായി ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഇന്നെലെ നാഗ്പൂരിലെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം മറ്റന്നാള്‍ നാഗ്പൂരില്‍ നടക്കും. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും കളിക്കുന്നത്.
അതേ സമയം നാഗ്പൂരിലെത്തിയ ഇന്ത്യന്‍ ടീം അംഗത്തെ ആരാധകനെന്ന് കരുതി പൊലീസ് തടഞ്ഞത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാവുന്ന നാഗ്പൂരിലെ റാഡിസണ്‍ ഹോട്ടലിലെത്തിയപ്പോഴാണ് നാടകീയ സംഭവം.
ഇന്ത്യന്‍ ടീമിലെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെയാണ് സുരക്ഷാ പരിശോധനക്കിടെ പോലീസ് തടഞ്ഞത്. താന്‍ ഇന്ത്യന്‍ ടീം അംഗമാണെന്ന് പറഞ്ഞിട്ടും പൊലീസുകാര്‍ ആദ്യം രഘുവിനെ കടത്തിവിട്ടില്ല. കുറച്ചുനേരത്തെ ആശയക്കുഴപ്പത്തിനുശേഷം തെറ്റ് മനസിലായ പൊലീസ് ഉദ്യോഗസ്ഥര്‍ രഘുവിനെ ഹോട്ടലിലേക്ക് കടത്തിവിട്ടു. വിമാനത്താവളത്തില്‍ നിന്ന് നേരെ ടീം താമസിക്കുന്ന ഹോട്ടലിലെത്തിയപ്പോഴായിരുന്നു രഘുവിനെ പൊലീസ് തടഞ്ഞത്.
ചാമ്പ്യന്‍സ് ട്രോഫി ടീമിലുള്ള പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം ഹര്‍ഷിത് റാണയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കുക.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി , അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.