- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ധസെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും; ഓപ്പണിംഗ് വിക്കറ്റില്‍ 120 റണ്‍സ് കൂട്ടുകെട്ട്; പിന്നാലെ വിക്കറ്റുവേട്ടയുമായി ലക്നൗ; ഗുജറാത്തിനെതിരെ 181 റണ്‍സ് വിജയലക്ഷ്യം
ഗുജറാത്തിനെതിരെ 181 റണ്‍സ് വിജയലക്ഷ്യം
ലക്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 181 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍ (38 പന്തില്‍ 60), സായ് സുദര്‍ശന്‍ (37 പന്തില്‍ 56) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഗുജറാത്തിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ലക്നൗവിന് വേണ്ടി രവി ബിഷ്ണോയ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഗംഭീര തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഗില്‍ - സായ് സഖ്യം 120 റണ്‍സ് ചേര്‍ത്തു. 13-ാം ഓവര്‍ വരെ ഈ കൂട്ടുകെട്ട് നീണ്ടു. ഗില്‍ മടങ്ങിയതോടെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. ആവേശ് ഖാന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 38 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്സും ആറ് ഫോറും നേടി. തൊട്ടടുത്ത ഓവറില്‍ സായ് മടങ്ങി. രവി ബിഷ്ണോയുടെ പന്തില്‍ നിക്കോളാസ് പുരാന് ക്യാച്ച്. ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.
ജോസ് ബട്ലര്‍ (16), വാഷിംഗ്ടണ് സുന്ദര്‍ (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നീട് ഷെഫാനെ റുതര്‍ഫോര്‍ഡ് (22), ഷാരുഖ് ഖാന്‍ (6 പന്തില്‍ പുറത്താവാതെ 11) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഗുജറാത്തിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ (4) പുറത്താവാതെ നിന്നു. രാഹുല്‍ തെവാട്ടിയ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ടുമായി മിന്നുന്ന തുടക്കമിട്ട ഗുജറാത്തിനെ, അവസാന എട്ട് ഓവറില്‍ പിടിച്ചു കെട്ടിയാണ് ലക്‌നൗ 171 റണ്‍സില്‍ ഒതുക്കിയത്. ആദ്യ 12 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 120 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. 13ാം ഓവറിന്റെ ആദ്യ പന്തില്‍ ഗില്ലിനെ ആവേശ് ഖാന്‍ പുറത്താക്കിയതോടെ മത്സരത്തിലേക്കു തിരിച്ചുവന്ന ലക്‌നൗ, അടുത്ത എട്ട് ഓവറില്‍ വിട്ടുകൊടുത്തത് 60 റണ്‍സ് മാത്രം. ഇതിനിടെ അവരുടെ ആറു വിക്കറ്റുകളും പിഴുതു.
38 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് ഗില്‍ 60 റണ്‍സെടുത്തത്. സുദര്‍ശന്‍ 37 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 73 പന്തില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 120 റണ്‍സ്.
ജോസ് ബട്‌ലര്‍ 14 പന്തില്‍ രണ്ടു ഫോറുകളോടെ 16 റണ്‍സെടുത്തു. ഇടയ്ക്ക് ലക്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് 'കൈവിട്ടു സഹായിച്ച' ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് 19 പന്തില്‍ മൂന്നു ഫോറുകളോടെ 22 റണ്‍സെടുത്ത് പുറത്തായി. ഷാരൂഖ് ഖാന്‍ ആറു പന്തില്‍ ഒരു സിക്‌സ് സഹിതം 11 റണ്‍സുമായി പുറത്താകാതെ നിന്നു. വാഷിങ്ടന്‍ സുന്ദര്‍ മൂന്നു പന്തില്‍ രണ്ടു റണ്‍സെടുത്ത് നിരാശപ്പെടുത്തി. രാഹുല്‍ തെവാത്തിയ ഗോള്‍ഡന്‍ ഡക്കായി. റാഷിദ് ഖാന്‍ രണ്ടു പന്തില്‍ നാലു റണ്‍സോടെയും പുറത്താകാതെ നിന്നു.
ലക്‌നൗവിനായി രവി ബിഷ്‌ണോയ് നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയും ഷാര്‍ദുല്‍ ഠാക്കൂര്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാന്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ദിഗ്വേഷ് രതി നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.