- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഷസിനിടെ പരിക്കേറ്റ കമിന്‍സ് കായികക്ഷമത കൈവരിച്ചിട്ടില്ല; ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാകില്ല; ഹൈദരാബാദിനെ നയിക്കുക ഇഷാന്‍ കിഷന്; ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച നായക മികവില്‍ ടീമിന് പ്രതീക്ഷ

ഹൈദരാബാദ്: ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നായകന്‍ പാറ്റ് കമിന്‍സിന്റെ പരിക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആശങ്കപ്പെടുത്തുന്നത്. ആഷസ് പരമ്പരക്കിടെ പരിക്കേറ്റ കമിന്‍സ് ഇതുവരെ പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ല. ഇതോടെ കനമിന്‍സിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാകില്ലെന്നാണ് സൂചന. പാറ്റ് കമിന്‍സ് എത്തിയില്ലെങ്കില്‍ പകരം ആര് നായകനാകുമെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്നു. കമിന്‍സിന് പകരം വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ക്യാപ്റ്റനാവുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനായിരിക്കും ഹൈദരാബാദിനെ ആദ്യ മത്സരങ്ങളില്‍ നയിക്കുക എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച നായക മികവാണ് ഇഷാന്‍ കിഷന് അനുകൂമാകുക എന്നാണ് സൂചന. അതേ സമയം കമിന്‍സ് എപ്പോള്‍ ടീമിനൊപ്പം ചേരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
അഭിഷേക് ശര്‍മ്മയുടെ പേര് നായകസ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, ഇഷാന്‍ കിഷന്റെ സമീപകാലത്തെ മികച്ച പ്രകടനവും നായകപാടവവുമാണ് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നത്. ജാര്‍ഖണ്ഡിനെ തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് ഇഷാന്‍ കിഷനായിരുന്നു. ടൂര്‍ണമെന്റില്‍ 197.33 സ്‌ട്രൈക്ക് റേറ്റില്‍ 517 റണ്‍സ് അടിച്ചുകൂട്ടി ഇഷാന്‍ ടോപ്പ് സ്‌കോററുമായി. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തിലും ഇഷാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയിലും ലോകകപ്പിലുമായി 207 സ്‌ട്രൈക്ക് റേറ്റില്‍ 532 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്‍ മിന്നും ഫോമിലുമാണ്.
അഭിഷേക് ശര്‍മ്മ - ട്രാവിസ് ഹെഡ് ഓപ്പണിംഗ് ജോഡിയെ മാറ്റാതെ തന്നെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇഷാന്‍ കിഷന് സാധിക്കും എന്നത് ടീമിന് വലിയ ഗുണമാകും. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി കളിച്ച ഇഷാന്‍ ചില മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും സ്ഥിരതയില്ലായ്മ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ കുതിപ്പോടെ ഇഷാന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മാര്‍ച്ച് 28-ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.


