- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർന്ന വില; ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സര ടിക്കറ്റുകൾക്ക് ആവശ്യക്കാരില്ല; പ്രീമിയം സീറ്റുകൾക്ക് നൽകേണ്ടത് ലക്ഷങ്ങൾ
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൻ്റെ ടിക്കറ്റുകൾ ഉയർന്ന വില കാരണം ഇതുവരെ പൂർണ്ണമായി വിറ്റുതീർന്നിട്ടില്ലെന്ന് റിപ്പോർട്ട്. സാധാരണയായി മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോകുന്ന ഈ മത്സരത്തിൻ്റെ ടിക്കറ്റുകൾക്ക് ഇത്തവണ ആവശ്യക്കാരെത്താത്തത് സംഘാടകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
ടിക്കറ്റുകളുടെ ഉയർന്ന വിലയും പാക്കേജുകളായി വിൽക്കുന്ന രീതിയുമാണ് വിൽപ്പന മന്ദഗതിയിലാകാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. Viagogo, Platinumlist വെബ്സൈറ്റുകൾ വഴിയാണ് ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. സാധാരണക്കാർക്ക് താങ്ങാനാവാത്ത ടിക്കറ്റ് നിരക്കാണ് വിൽപ്പനയെ ബാധിച്ചതെന്നാണ് സൂചന. വിഐപി സ്യൂട്ട് ഈസ്റ്റ് ടിക്കറ്റിന് രണ്ടുപേർക്ക് 2,57,815 രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക്.
ഇതിൽ മികച്ച സീറ്റിംഗ്, അൺലിമിറ്റഡ് ഫുഡ്, ഡ്രിങ്ക്സ്, ലോഞ്ച് ആക്സസ്, പ്രൈവറ്റ് എൻട്രി, പ്രത്യേക റെസ്റ്റ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നു. റോയൽ ബോക്സ് ടിക്കറ്റിന് 2,30,700 രൂപയും സ്കൈ ബോക്സ് ഈസ്റ്റ് ടിക്കറ്റിന് 1,67,851 രൂപയും ഈടാക്കുന്നു. പ്ലാറ്റിനം ടിക്കറ്റിന് 75,659 രൂപയും ഗ്രാൻഡ് ലോഞ്ചിന് 41,153 രൂപയും മുടക്കണം. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ജനറൽ ഈസ്റ്റ് ടിക്കറ്റുകൾക്ക് പോലും രണ്ടുപേർക്ക് 10,000 രൂപയാണ് വില. ഏഷ്യാ കപ്പിൽ സെപ്റ്റംബർ 14നാണ് ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്നത്.