- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇന്ത്യ; പുതിയ ജഴ്‌സിയില്‍ ഡിപി വേള്‍ഡ് ഏഷ്യാ കപ്പ് ലോഗോ മാത്രം; പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ബിസിസിഐ
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സി പുറത്തുവന്നു. ഈ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം ഔദ്യോഗിക സ്പോണ്‍സര്‍ ഇല്ലാതെയാണ് ഇറങ്ങുന്നത്. പുതിയ ജഴ്‌സിയില്‍ ഡിപി വേള്‍ഡ് ഏഷ്യാ കപ്പ് ലോഗോ മാത്രമാണ് പതിച്ചിരിക്കുന്നത്. ഡിപി വേള്‍ഡ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്പോണ്‍സറാണ്. മുമ്പ് ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍ ആയിരുന്ന ഡ്രീം ഇലവന്‍ രാജ്യത്ത് ബെറ്റിങ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചിരുന്നു.
അതേസമയം, പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ കരാറിനാണ് ശ്രമം. ക്രിക്കറ്റ് പരമ്പരകള്‍ക്ക് 3.5 കോടി രൂപയും ടൂര്‍ണമെന്റുകള്‍ക്ക് 1.5 കോടി രൂപയുമാണ് പുതിയ സ്പോണ്‍സര്‍മാര്‍ നല്‍കേണ്ട തുക. മുമ്പ് യഥാക്രമം 3.17 കോടി രൂപയും 1.12 കോടി രൂപയുമായിരുന്നു കരാര്‍ തുക.
ക്രിക്കറ്റ് പരമ്പരകളിലെ താരങ്ങളുടെ ജഴ്സിയുടെ നെഞ്ചില്‍ ബ്രാന്‍ഡിന്റെ പേര് പതിപ്പിക്കാം. എന്നാല്‍ ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ സ്ലീവ്സില്‍ മാത്രമേ സ്പോണ്‍സര്‍ പേര് പ്രത്യക്ഷപ്പെടുകയുള്ളൂ. അതുകൊണ്ടാണ് പരമ്പരകള്‍ക്കായുള്ള സ്പോണ്‍സര്‍ഷിപ്പ് തുകയില്‍ 10 ശതമാനം വര്‍ദ്ധനവ് ബിസിസിഐ ലക്ഷ്യമിടുന്നത്. താരമായ ശിവം ദുബെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.