- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; പോയിൻ്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാൻ; രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാൻ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ വിജയം പാക്കിസ്ഥാനെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിച്ചു. ഈ വിജയത്തോടെ, ഒരു ടെസ്റ്റിൽ നിന്ന് 12 പോയിൻ്റും 100 ശതമാനം വിജയശതമാനവുമായി പാക്കിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഒരു ടെസ്റ്റില്‍ മാത്രം കളിച്ച പാക്കിസ്ഥാന്‍ 12 പോയന്‍റും 100 പോയന്‍റ് ശതമാനവുമായാണ് രണ്ടാമതെത്തിയത്. പാകിസ്ഥാൻ രണ്ടാമത് എത്തിയതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നിലവിൽ, 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ മൂന്ന് ടെസ്റ്റുകൾ ജയിച്ച ഓസ്ട്രേലിയ 36 പോയിൻ്റും 100 ശതമാനം വിജയശതമാനവും നേടിയിട്ടുണ്ട്. ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും നേടിയ ശ്രീലങ്കയ്ക്ക് 16 പോയിൻ്റും 66.67 ശതമാനം വിജയശതമാനവുമുണ്ട്.
ഇന്ത്യക്ക് പിന്നിലായി അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ട് ആണ്. അഞ്ച് ടെസ്റ്റുകളിൽ നിന്ന് രണ്ട് വിജയങ്ങൾ, രണ്ട് തോൽവികൾ, ഒരു സമനില എന്നിവയോടെ 26 പോയിൻ്റും 43.33 ശതമാനം വിജയശതമാനവുമാണ് ഇംഗ്ലണ്ടിനുള്ളത്. ബംഗ്ലാദേശ് ആറാം സ്ഥാനത്തും, കളിച്ച അഞ്ച് ടെസ്റ്റുകളും തോറ്റ വിൻഡീസ് ഏഴാം സ്ഥാനത്തും നിൽക്കുന്നു. ന്യൂസിലൻഡ് ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല.