ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ നിന്നും സഞ്ജു എത്രയും പെട്ടെന്ന് പുറത്ത് കടക്കണമെന്ന് അനിവാര്യമാണെന്ന് ആര്‍ ആശ്വിന്‍. ഫോം തിരികെ പിടിക്കുകയാണ് ഇനിയുള്ള പ്രധാന ലക്ഷ്യം എന്ന അശ്വിന്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം കഴിവിലുള്ള വിശ്വാസത്തെ അതു ബാധിക്കുമെന്നും അശ്വിന്‍ വ്യക്തമാക്കി.

'ഒരു ബൗളര്‍ പ്രത്യേക രീതിയില്‍ പന്തെറിയുന്നു, ഞാന്‍ ഒരേ രീതിയില്‍ പുറത്താകുന്നു, ബൗളര്‍ നന്നായി പന്തെറിയുന്നതാണോ, അതോ എന്റെ പോരായ്മയാണോ, എനിക്കു ഇതു പരിഹരിക്കാന്‍ സാധിക്കില്ലേ... ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നാല്‍ അതെല്ലാം കളിയെ ബാധിക്കും'- സഞ്ജുവിന്റെ ഫോമില്‍ അശ്വിന്‍.

സൂര്യകുമാര്‍ യാദവിന്റെ പുറത്താകലുകളും ആശ്ചര്യപ്പെടുത്തുന്നു. അദ്ദേഹം എത്രയും പെട്ടെന്നു തന്നെ ബാറ്റിങിലെ സമീപനം മാറ്റണമെന്നു അശ്വിന്‍ പറയുന്നു. 'സൂര്യകുമാര്‍ യാദവ് വളറെ പരിയ സമ്പന്നനായ ആളാണ്. അദ്ദേഹത്തിനു നല്ല കഴിവുണ്ട്. ഇന്ത്യന്‍ ബാറ്റിങില്‍ തന്നെ മാറ്റം കൊണ്ടു വന്ന താരവുമാണ് സൂര്യ. എന്നാല്‍ നിലവിലെ ബാറ്റിങ് സമീപനം മാറ്റേണ്ടതുണ്ട്. അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു'- അശ്വിന്‍