- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും റോയലായി റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു; മുംബൈ ഇന്ത്യന്‍സിനെ മുംബൈയില്‍ കീഴടക്കിയത് 18 റണ്‍സിന്; പാഴായത് ഷെഫേര്‍ഡിന്റെ ഒറ്റയാള്‍ പോരാട്ടം; മുംബൈയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി; മൂന്നാം ജയവുമായി ബംഗളുരു മുന്നാംസ്ഥാനത്ത്
മൂന്നാം ജയവുമായി ബംഗളുരു മുന്നാംസ്ഥാനത്ത്

മുംബൈ: ബാറ്റിങ്ങിലും ബൗളിങ്ങിലും ആര്‍സിബി മികവ് കണ്ട മത്സരത്തില്‍ മുംബൈയ്ക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിന് 18 റണ്‍സിന്റെ വിജയം.241 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനെ സാധിച്ചുള്ളു.അവസാന പന്തുകളില്‍ തകര്‍ത്തടിച്ച് അര്‍ധ സെഞ്ചറി നേടിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഒന്‍പതു സിക്സുകള്‍ ബൗണ്ടറി കടത്തിയ റുഥര്‍ഫോഡ് 31 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെനിന്നു.പക്ഷെ ഈ ഒറ്റയാള്‍ പോരാട്ടത്തിനും മുംബൈയെ വിജയിപ്പിക്കാനായില്ല.
റിയാന്‍ റിക്കിള്‍ട്ടണ്‍ (22 പന്തില്‍ 37) രോഹിത് സഖ്യം ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ രോഹിത്തിന് പേശി വലിവിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു.വൈകാതെ റിക്കിള്‍ട്ടണ്‍ മടങ്ങി.തിലക് വര്‍മയ്ക്ക് (1) തിളങ്ങാനായതുമില്ല.ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ(22 പന്തില്‍ 40), റയാന്‍ റിക്കിള്‍ട്ടന്‍ (22 പന്തില്‍ 37), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 33) എന്നിവര്‍ പൊരുതിനിന്നെങ്കിലും വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതു മുംബൈയ്ക്കു തിരിച്ചടിയായി
സൂര്യകുമാര്‍ - ഹാര്‍ദിക് സഖ്യം 47 റണ്‍സ് ചേര്‍ത്ത് നേരിയ പ്രതീക്ഷ നല്‍കി.എന്നാല്‍ 13-ാം ഓവറില്‍ സൂര്യ മടങ്ങി.പിന്നാലെ ഹാര്‍ദിക്കും നമന്‍ ധിറും (1) കൂടാരം കയറി.റുതര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്‌നര്‍ (8) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മുംബൈയുടെ തോല്‍വിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്.ആര്‍സിബിക്കായി സുയാഷ് ശര്‍മ രണ്ടു വിക്കറ്റുകളും ജേക്കബ് ഡഫി, റാസിക് സലാം, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. 36 പന്തുകളില്‍ 78 റണ്‍സെടുത്ത ഫില്‍ സോള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.ആറു വീതം സിക്സുകളും ഫോറുകളും താരം ബൗണ്ടറി കടത്തി.സാള്‍ട്ട് - കോലി സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്തു. 11-ാം ഓവറില്‍ സാള്‍ട്ടിനെ മടക്കി ഷാര്‍ദുല്‍ താക്കൂറാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്.തുടര്‍ന്ന് കോലി-പടിധാര്‍ സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു.
ശേഷം കോലി മടങ്ങി. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.വൈകാതെ പടിധാര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. കൂടെ ടിം ഡേവിന്റെ (16 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് കൂടിയായപ്പോള്‍ ആര്‍സിബി കൂറ്റന്‍ സ്‌കോറിലെത്തി. ജിതേഷ് ശര്‍മയാണ് (10) പുറത്തായ മറ്റൊരു താരം. റൊമാരിയ ഷെപ്പേര്‍ഡ് (2) ഡേവിഡിനൊപ്പം പുറത്താവാതെ നിന്നു.മൂന്നാം വിജയത്തോടെ ആറു പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. അതേസമയം രണ്ടു പോയിന്റു മാത്രമുള്ള മുംബൈ എട്ടാമതാണ്.


