- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ആദരം; വാംഖഡെ സ്റ്റേഡിയത്തിലെ ദിവേച്ച പവലിയന്‍ ഇനി 'രോഹിത് ശര്‍മ സ്റ്റാന്‍ഡ്' എന്ന പേരിലറിയപ്പെടും; തീരുമാനം എംസിഎയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വലിയ ആദരം നല്‍കി. മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തിലെ ലെവല്‍ 3ലെ ദിവേച്ച പവലിയന്‍ ഇനി 'രോഹിത് ശര്‍മ സ്റ്റാന്‍ഡ്' എന്ന പേരിലറിയപ്പെടും. എംസിഎയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഈ തീരുമാനം.
ഇതോടെ മുംബൈയിലെ ആരാധകര്‍ക്ക് സ്വന്തം താരം രോഹിത്തിന്റെ പേര് പതിഞ്ഞ സ്റ്റാന്‍ഡ് വഴി അഭിമാനിക്കാനുള്ള അവസരമാകും. രോഹിതിനൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കറുടെയും എംസിഎ മുന്‍ പ്രസിഡന്റായ ശരദ് പവാറിന്റെയും പേരുകളും സ്റ്റേഡിയത്തിലെ മറ്റ് രണ്ട് സ്റ്റാന്‍ഡുകള്‍ക്ക് നല്‍കും. ലെവല്‍ 3ലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ഇനി ശരദ് പവാര്‍ സ്റ്റാന്‍ഡായിരിക്കും, ലെവല്‍ 4 സ്റ്റാന്‍ഡ് അജിത് വഡേക്കര്‍ സ്റ്റാന്‍ഡ് എന്നാണ് അറിയപ്പെടുക.
2023ലെ ടി20 ലോകകപ്പും 2024ലെ ചാംപ്യന്‍സ് ട്രോഫിയും വിജയകരമായി നയിച്ച രോഹിത്, ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ച നായകനുമാണ്. കൂടാതെ, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടങ്ങള്‍ നേടി നല്‍കിയതിലൂടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ നായകനായാണ് രോഹിത് ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. ഈ പ്രഖ്യാപനം മുംബൈയും ഇന്ത്യന്‍ ക്രിക്കറ്റും രോഹിത്തിനോട് പുലര്‍ത്തുന്ന ആദരവിന്റെയും സ്നേഹത്തിന്റെയും തെളിവാണ്.