- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞപ്പടയുടെ 'ചേട്ടൻ' അവതാരം; വിമർശകരുടെ വായടപ്പിച്ചു മലയാളി കരുത്ത്; ഡൽഹിയെ തച്ചുതകർത്ത് സഞ്ജു കൊടുങ്കാറ്റ്; നാലാം ഐപിഎൽ സെഞ്ചുറി; ചെപ്പോക്കിൽ എഴുതിയത് പുതു ചരിത്രം

ചെന്നൈ: വിമർശകരുടെ വായടപ്പിച്ച് ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ സഞ്ജു സാംസന്റെ ബാറ്റിങ് വിസ്മയം. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായാണ് മലയാളി താരം സെഞ്ചുറി കുറിച്ചത്. വെറും 53 പന്തിൽ നിന്നാണ് സഞ്ജു 106 റൺസ് അടിച്ചുകൂട്ടിയത്. ഐപിഎല്ലിലെ സനാലാം സെഞ്ചുറിയാണ് മലയാളി താരം പൂർത്തിയാക്കിയിരിക്കുന്നത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു മൈതാനത്തിന്റെ നാലുപാടും ബൗണ്ടറികൾ പായിച്ചു. 15 ഫോറുകളും 3 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്. കൃത്യം 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ സഞ്ജുവിന് മുന്നിൽ ഡൽഹിയുടെ പ്രമുഖ ബൗളർമാരെല്ലാം അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരായി.
സഞ്ജുവിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന കൂറ്റൻ സ്കോറാണ് ചെന്നൈ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ സഞ്ജുവിന് പിന്തുണയുമായി ശിവം ദുബെയും (10 പന്തിൽ 20*) തകർത്തടിച്ചു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജുവിന്റെ രാജകീയ തിരിച്ചുവരവിനാണ് ചെപ്പോക്ക് സ്റ്റേഡിയം സാക്ഷിയായത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഡൽഹി നായകൻ അക്സർ പട്ടേലിന്റെ കണക്കുകൂട്ടലുകളെല്ലാം സഞ്ജു തെറ്റിച്ചു. ടി നടരാജൻ എറിഞ്ഞ നാലോവറിൽ 54 റൺസാണ് ചെന്നൈ ബാറ്റർമാർ വാരിക്കൂട്ടിയത്. ലുങ്കി എൻഗിഡിയും സഞ്ജുവിന്റെ പ്രഹരമേറ്റു വാങ്ങി.
ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമെന്ന നിലയിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. 2012-ലെ ക്വാളിഫയർ മത്സരത്തിൽ ഇതേ വേദിയിൽ വെച്ച് മുരളി വിജയ് നേടിയ 113 (58) റൺസ് ആയിരുന്നു ഇതിന് മുൻപുള്ള ചരിത്രനേട്ടം. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചെന്നൈ താരം ഡൽഹിക്കെതിരെ ഈ നേട്ടം ആവർത്തിക്കുന്നത്.
സഞ്ജുവിന്റെ ഐപിഎൽ സെഞ്ചുറികൾ:
102 (63) - പൂനെയിൽ ആർ.പി.എസിനെതിരെ (2017)
102 (55)* - ഹൈദരാബാദിൽ എസ്.ആർ.എച്ചിനെതിരെ (2019)
119 (63) - വാങ്കഡെയിൽ പഞ്ചാബ് കിങ്‌സിനെതിരെ (2021)
102 (52)* - ചെന്നൈയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ (2026)


