- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ പാകിസ്ഥാനിലേക്ക് ഇല്ലെങ്കില്‍, പാകിസ്ഥാനും ഇന്ത്യയിലേക്ക് ഇല്ല: 2027 വരെ ഹൈബ്രിഡ് മോഡല്‍ തുടരും: ചാമ്പ്യന്‍ ട്രോഫി നിര്‍ണായക തീരുമാനവുമായി ഐസിസി
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് ഐസിസി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ ധാരണയായി. പാകിസ്ഥാനില്‍ മത്സിരക്കാനില്ലെന്ന ഇന്ത്യന്‍ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ബിസിസിഐ സെക്രട്ടറിയായ ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാന്‍ കളിക്കാത്തതിനാല്‍ പാകിസ്ഥാന്‍ ഇന്ത്യയിലും കളിക്കില്ലെന്നാണ് തീരുമാനം. ഇതോടെ 2027 വരെയുള്ള ഇന്ത്യ പാക് മത്സരങ്ങള്‍ ഹൈബ്രഡി് മേഡലിലായിരിക്കും നടത്തുക എന്നതിലും ധാരണയായി. അതുകൊണ്ട് പാകിസ്ഥാന്റെ മത്സരങ്ങള്‍ മറ്റേതെങ്കിലും വേദിയിലായിരിക്കും നടക്കുക. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാത്തതുകൊണ്ട് നഷ്ടപരിഹാരം വേണമെന്ന പിസിബിയുടെ ആവശ്യവും പരിഗണനയിലുണ്ട്.
അടുത്ത വര്‍ഷം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് ചാംപ്യന്‍സ് ട്രോഫി നടക്കേണ്ടത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലായിരിക്കും നടക്കുക. 2025 വനിതാ ഏകദിന ലോകകപ്പ്, 2026 ട്വന്റി20 ലോകകപ്പ് ടൂര്‍ണമെന്റുകള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ പാക്കിസ്ഥാന്റെ കളികള്‍ ശ്രീലങ്കയിലേക്കു മാറ്റേണ്ടിവരും.