- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത ടി20 ലോകകപ്പ്; സെമി ഉറപ്പിക്കാൻ ന്യൂസിലാൻഡ്; പാകിസ്ഥാൻ പരാജയപ്പെട്ടാൽ ഇന്ത്യയും പുറത്ത്
ദുബായ്: വനിത ടി20 ലോകകപ്പിൽ ഇന്ന് നിർണായക പോരാട്ടം. എ ഗ്രൂപ്പിൽ നിന്നും സെമിയിലെത്തുക ആരൊക്കെയെന്ന് തീരുമാനിക്കുന്ന ഇന്നത്തെ മത്സരമായിരിക്കും. ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7.30ക്കാണ് മത്സരം. പാകിസ്ഥാൻ കിവികളെ പരാജയപ്പെടുത്തണമെന്നാവും ഇന്ത്യൻ വനിതകൾ ആഗ്രഹിക്കുന്നത്. മറിച്ച് പാകിസ്ഥാൻ തോൽക്കുകയാണെങ്കിൽ ഇന്ത്യയുടെ സെമി സാധ്യകൾ അവസാനിക്കും. ആദ്യ ഗ്രൂപ്പിൽ നിന്നും ഓസ്‌ട്രേലിയ പരാജയമറിയാതെ സെമിയിലേക്ക് കടന്നു.
അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇറങ്ങുന്ന കിവിപ്പടക്ക് പാകിസ്ഥാൻ വലിയ വെല്ലിവിളി ഉയർത്തൽ സാധ്യതയില്ല. കളിച്ച മൂന്ന് മത്സരങ്ങളിൽ ഓസ്‌ട്രേലിയയോട് മാത്രമാണ് ന്യൂസീലൻഡ് പരാജയപ്പെട്ടത്. ബാക്കി രണ്ട് മല്സരങ്ങളും ആധികാരികമായി ജയിക്കാൻ അവർക്കായി.
അതേസമയം, ഗ്രൂപ്പിൽ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് പാകിസ്ഥാൻ. ബംഗ്ളാദേശിനെയും പരാജയപ്പെടുത്തിയ പാകിസ്ഥാന് ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ശ്രീലങ്കയോടും വമ്പൻ പരാജയമാണ് നേരിട്ടത്. നെറ്റ് റൺറേറ്റ് ആകട്ടെ നെഗറ്റീവിലും. അതുകൊണ്ട് തന്നെ അവർക്ക് ഇന്നത്തെ മല്സരം ജയിച്ചാൽ മാത്രം മതിയാവില്ല. വലിയ മാർജിനിൽ കിവികളെ പരാജയപ്പെടുത്തണം.
അതേസമയം കണക്കുകളിൽ ആധിപത്യം കിവികൾക്കാണ്. ടി20 മത്സരങ്ങളിൽ 11 തവണ ഏറ്റുമുട്ടിയപ്പോൾ 9 തവണയും വിജയം ന്യൂസീലാൻഡിനൊപ്പമായിരുന്നു. വലിയ സമ്മർദ്ദത്തിലാവും പാകിസ്ഥാൻ കിവികളെ നേരിടാനിറങ്ങുക, വലിയ മാർജിനിൽ ടൂർണമെന്റിലെ മികച്ച ടീമുകളെ ഒന്നിനെ പരാജയപ്പെടുത്തുക വെല്ലുവിളിയാകും. മറുവശത്ത് നിലവിലൂടെ ഫോം നൽകുന്ന മികച്ച ആത്മവിശ്വാസത്തിലാവും ന്യൂസീലൻഡ് ഇറങ്ങുക.