ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹലും ഭാര്യ നര്‍ത്തികയും മേഡലുമായ ധനശ്രീ വര്‍മയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ചഹല്‍ ധനശ്രീക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് ഇരുവരും ഡിവോഴ്‌സിലേക്ക് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ധനശ്രീയ്‌ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു.

എന്നാല്‍ ചഹലിന്റെ മദ്യപാനമാണ് രണ്ട് പേരുടെയും ജീവിതം വഷളാക്കിയത് എന്ന് തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രോഹിത് ശര്‍മയുടെ പിറന്നാള്‍ പാര്‍ട്ടിക്കിടെ എടുത്തതെന്ന് സംശയിക്കപ്പെടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട ചഹലിനെ സുഹൃത്ത് താങ്ങിയാണ് വാഹനത്തിനടുത്തേക്ക് കൊണ്ട് വരുന്നതും കയറ്റുന്നതും. 2023ലേതാണ് വിഡിയോ. ചിട്ടയില്ലാത്ത ജീവിതമാണ് അസ്വാരസ്യങ്ങള്‍ക്ക് വഴിവച്ചതെന്ന് ധനശ്രീയുടെ ആരാധകര്‍ പറയുമ്പോള്‍ ധനശ്രീയുടെ വഴിവിട്ട ജീവിതമാണ് ചഹലിനെ തകര്‍ത്തുകളഞ്ഞതെന്നാണ് ചില ആരാധകര്‍ പറയുന്നത്. പുതിയ ജീവിതം ആരംഭിക്കുന്നുവെന്ന് ചഹല്‍ സമൂഹമാധ്യമത്തില്‍ 2023ല്‍ പോസ്റ്റിട്ടതിന് പിന്നാലെ ധനശ്രീ തന്റെ പേരില്‍ നിന്ന് ചഹലിന്റെ പേര് നീക്കം ചെയ്തിരുന്നു.

ധനശ്രീയുമായി വേര്‍പിരിയുകയാണെന്ന വാര്‍ത്ത വീണ്ടും മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നായിരുന്നു ചഹലിന്റെ പ്രതികരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു.'കഠിനാധ്വാനമാണ് ആളുകളെ സ്വഭാവത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. നിങ്ങളുടെ യാത്ര, വേദന ഇതൊക്കെ നിങ്ങള്‍ക്ക് അറിയാം. ഇവിടെ എത്തിച്ചേരാന്‍ നിങ്ങളെന്താല്ലാം ദുര്‍ഘടങ്ങള്‍ താണ്ടിയെന്നും നിങ്ങള്‍ക്കറിയാം. ഈ ലോകത്തിനറിയാം. തല ഉയര്‍ത്തി നില്‍ക്കൂ'- എന്ന് കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും പങ്കുവച്ചിരുന്നു.