- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ഷാദിന് ജാവലിന്‍ വാങ്ങി കൊടുത്ത നീരജ്; മകന് വെള്ളി കിട്ടിയപ്പോള്‍ സ്വര്‍ണ്ണം നേടിയതും മകന് എന്ന് പറയുന്ന അമ്മ; ഇത് അപൂര്‍വ്വ കായിക സൗഹൃദം
ന്യൂഡല്‍ഹി: നേര്‍ക്കുനേര്‍ പോരാട്ടത്തിലെ തുടര്‍ തോല്‍വികളുടെ നിരാശ മറന്ന് പത്താം ഊഴത്തില്‍ അര്‍ഷാദ് നദീം നീരജ് ചോപ്രയെ മറികടന്നു. 2016ലെ ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് മുതല്‍ ലോകവേദിയില്‍ പരസ്പരം മത്സരിക്കുന്ന നീരജും അര്‍ഷാദും തമ്മിലുള്ള 10-ാം മത്സരമായിരുന്നു ഇന്നലെ പാരിസില്‍ നടന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ തവണ ഒളിമ്പിക്‌സില്‍ നീരജിന് സ്വര്‍ണ്ണം. ഇത്തവണ പാരീസില്‍ അര്‍ഷാദിനും. കഴിഞ്ഞ 9 തവണയും ജാവലിന്‍ ത്രാ പ്രകടനങ്ങളില്‍ അര്‍ഷാദിനെ നീരജ് പിന്നിലാക്കിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ […]
ന്യൂഡല്‍ഹി: നേര്‍ക്കുനേര്‍ പോരാട്ടത്തിലെ തുടര്‍ തോല്‍വികളുടെ നിരാശ മറന്ന് പത്താം ഊഴത്തില്‍ അര്‍ഷാദ് നദീം നീരജ് ചോപ്രയെ മറികടന്നു. 2016ലെ ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് മുതല്‍ ലോകവേദിയില്‍ പരസ്പരം മത്സരിക്കുന്ന നീരജും അര്‍ഷാദും തമ്മിലുള്ള 10-ാം മത്സരമായിരുന്നു ഇന്നലെ പാരിസില്‍ നടന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ തവണ ഒളിമ്പിക്‌സില്‍ നീരജിന് സ്വര്‍ണ്ണം. ഇത്തവണ പാരീസില്‍ അര്‍ഷാദിനും. കഴിഞ്ഞ 9 തവണയും ജാവലിന്‍ ത്രാ പ്രകടനങ്ങളില്‍ അര്‍ഷാദിനെ നീരജ് പിന്നിലാക്കിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണം നേടിയപ്പോള്‍ അര്‍ഷാദിനായിരുന്നു വെള്ളി. പാരീസില്‍ കഥ തിരിച്ചായി. പക്ഷേ നീരജിന് വേദനയില്ല. ഈ തോല്‍വിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കുകയാണ് നീരജ്.
നീരജിന്റെ അമ്മയുടെ വാക്കുകളിലുണ്ട് അതിനുള്ള തെളിവ്. 'വെള്ളി നേട്ടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. സ്വര്‍ണം നേടിയ അര്‍ഷാദും എനിക്ക് മകനെ പോലെയാണ്. കഠിനാധ്വാനം ചെയ്താണ് എല്ലാവരും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്'-ഇതായിരുന്നു മത്സര ശേഷമുള്ള നീരജിന്റെ അമ്മ സരോജ് ദേവിയുടെ പ്രകടനം. അര്‍ഷാദ് നദീമിന്റെ അവസ്ഥ വിശ്വസിക്കാനാവുന്നില്ലെന്ന് നേരത്തെ നീരജ് ചോപ്ര വെളിപ്പെടുത്തിയിരുന്നു പാരീസ് ഒളിമ്പിക്‌സിന് ഒരുങ്ങുന്ന അര്‍ഷദ് ഒരു പുതിയ ജാവലിന്‍ വാങ്ങാന്‍ കഷ്ടപ്പെടുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്.
'ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് എട്ടു വര്‍ഷത്തോളം പഴക്കമുള്ള ജാവലിനാണ്. കരിയര്‍ തുടങ്ങുമ്പോള്‍ വാങ്ങിയത്. അത് ഏറ്റവും മോശം അവസ്ഥയിലാണ്. ദേശീയ ഫെഡറേഷനോടും പരിശീലകനോടും പാരീസ് ഒളിമ്പിക്‌സിന് മുന്‍പ് എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിമ്പിക് മെഡല്‍ ലക്ഷ്യമിടുന്ന ഒരു അത്ലറ്റിന്, നിങ്ങള്‍ക്ക് ശരിയായ ഉപകരണങ്ങളും പരിശീലന സൗകര്യങ്ങളുമെങ്കിലും നല്‍കേണ്ടേ" നദീം ചോദിച്ചത് ഇങ്ങനെയാണ്. അന്ന് തന്നെ ജാവലിന്‍ വാങ്ങാന്‍ അര്‍ഷാദിനെ നീരജും സഹായിച്ചു. 'പുതിയ ജാവലിനായി അദ്ദേഹം കഷ്ടപ്പെടുന്നുവെന്ന അവസ്ഥ വിശ്വസിക്കാനാകുന്നില്ല. കഴിവുള്ള അത്‌ലറ്റുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഒരു പ്രശ്‌നമാകരുത്" നീരജ് പ്രതികരിച്ചത് ഇങ്ങനെയാണ്.
പലപ്പോഴും നീരജും അര്‍ഷാദും തമ്മിലെ സൗഹൃദം കായിക വേദിയിലെ അപൂര്‍വ്വതയായിരുന്നു. 2023ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഹംഗറിയിലെ ബുഡാപെസ്റ്റ് സാക്ഷ്യം വഹിക്കുമ്പോള്‍ ലോകം കാത്തിരുന്നത് വീണ്ടുമൊരു ഇന്ത്യ-പാക് പോരിനായിരുന്നു. ഇന്ത്യക്കായി നീരജ് ചോപ്രയും പാകിസ്താനായി അര്‍ഷാദ് നദീമും ജാവലിന്‍ എറിയാനിറങ്ങുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 35 സെന്റി മീറ്റര്‍ വ്യത്യാസത്തില്‍ നീരജ് നദീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വര്‍ണമണിഞ്ഞു. അന്ന് ഒന്നാമതെത്തിയ നീരജ് ത്രിവര്‍ണ പതാകയേന്തി ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ അടുത്തുണ്ടായിരുന്ന നദീമിനെയും അടുത്തേക്ക് വിളിച്ചു. ഇന്ത്യന്‍ പതാകയുടെ തണലില്‍ നദീം നിന്നപ്പോള്‍ കായിക വേദിയിലെ എതിരാളികളുടെ സൗഹൃദം ലോകമാകെ ചര്‍ച്ച ചെയ്തു. ഈ സൗഹൃദമാണ് ഇപ്പോഴും ചര്‍ച്ചയാകുന്നത്.
സ്വന്തം ഗ്രാമവാസികളില്‍നിന്ന് വരെ സംഭാവന സ്വീകരിച്ച് പരിശീലനത്തിനിറങ്ങിയ അര്‍ഷാദ് നദീം പാകിസ്താന്റെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത നേട്ടം കൂടിയാണ് സ്വന്തം പേരിലാക്കിയത്. ബെയ്ജിങ്ങ് ഒളിമ്പിക്‌സില്‍ നോര്‍വെയുടെ ആന്‍ഡ്രെയസ് തോര്‍കില്‍ഡ്സെന്‍ കുറിച്ച 90.57 മീറ്റര്‍ ദൂരമെന്ന ഒളിമ്പിക്‌സ് റെക്കോഡ് ഇന്നലെ മറികടന്നത് രണ്ടുതവണയാണ്. രണ്ടാം ശ്രമത്തില്‍ 92.97 മീറ്ററും അവസാന ശ്രമത്തില്‍ 91.79 മീറ്ററും ജാവലിന്‍ എറിഞ്ഞാണ് അതുല്യ നേട്ടത്തിലെത്തിയത്. ഫൈനലില്‍ രണ്ടുവട്ടം 90 മീറ്റര്‍ മറികടക്കുന്ന താരമെന്ന നേട്ടവും നദീം സ്വന്തമാക്കി. നാലു കൊല്ലം മുമ്പ് നീരജ് ഇന്ത്യയില്‍ ഉയര്‍ത്തിയ ആവേശം ഇത്തവണ പാകിസ്താനില്‍ അര്‍ഷാദ് എത്തിക്കും.
സ്വര്‍ണ്ണത്തിലേക്ക് നദീം പിന്നീട്ട വഴികള്‍
പാകിസ്താനിലെ പഞ്ചാബ് മേഖലയിലെ മിയാന്‍ ചന്നു ഗ്രാമത്തില്‍ നിന്നുമാണ് നദീമിന്റെ വരവ്. കുട്ടിക്കാലം തൊട്ടെ പിതാവിന്റെ പ്രതിസന്ധികള്‍ കണ്ടുവളര്‍ന്ന മകന് ജാവലിന്റെ ദൂരമൊന്നും ഒരു പ്രശ്‌നം അല്ലെന്നു വേണം പറയാന്‍. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന പിതാവും അമ്മയും നദീമിനെ കൂടാതെ ഏഴുസഹോദരങ്ങളും അടങ്ങുന്നതാണ് നദീമിന്റെ കുടുംബം. ഏഴുമക്കളില്‍ മൂന്നാമനാണ് നദീം.
ദാരിദ്ര്യത്തോട് പടവെട്ടുന്ന കുടുംബത്തിന് വര്‍ഷത്തിലൊരിക്കല്‍ ബലിപെരുന്നാള്‍ ദിനത്തില്‍ മാത്രമാണ് ഇറച്ചി കഴിക്കാന്‍ കഴിഞ്ഞിരുന്നതെന്നാണ് സഹോദരന്‍ വെളിപ്പെടുത്തുന്നത്.
ക്രിക്കറ്റും ഹോക്കിയും ഒക്കെ സജീവമായ പാക്കിസ്ഥാനില്‍ കൂട്ടിക്കാലം തൊട്ടെ ഈ കായിക ജ്വരം നദീമിനെയും പിടികൂടി. പക്ഷെ ഏതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തീരുമാനിക്കാനും കുട്ടി നദീമിന് കഴിഞ്ഞില്ല.അങ്ങനെ വിവിധ കായിക ഇനങ്ങളില്‍ കൈവെച്ചുനോക്കി. ഷോട്ട് പുട്ടും ഡിസ്‌കസ് ത്രോയുമെല്ലാം പരീക്ഷിച്ച ശേഷം 2015ല്‍ 18ാം വയസ്സിലാണ് ജാവലിന്‍ കൈയിലെടുത്തത്. അന്നൊന്നും കോച്ചിനെ എങ്ങനെ കണ്ടെത്തണമെന്നൊന്നും നദീമിന് അറിയില്ലായിരുന്നു. വീടിന്റെ പരിസരങ്ങളില്‍ എറിഞ്ഞു പരിശീലിക്കുന്നത് കണ്ട നദീമിനെ നാട്ടുകാരാണ് കൈപിടിച്ചുയര്‍ത്തുന്നത്.
തുടക്കത്തില്‍ പരിശീലനത്തിന് പോലും പണമില്ലാതിരുന്നപ്പോള്‍ ഗ്രാമവാസികളും ബന്ധുക്കളുമായിരുന്നു താങ്ങായത്. പരിശീലനത്തിന് ആവശ്യത്തിന് പണവും മൈതാനവുമില്ലാതിരുന്നപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ഥിക്കാനും നദീമിന് മടിയുണ്ടായിരുന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു പാരീസ് ഒളിമ്പിക്സിന് ഒരുങ്ങുന്നതിന് മുന്നെയുള്ള വെളിപ്പെടുത്തല്‍. ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുമ്പ് താനുപയോഗിക്കുന്ന ജാവലിന്‍ തകരാറിലായതും അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിന്‍ ഇല്ലാത്തതും വെളിപ്പെടുത്തിയ താരം ദേശീയ കായിക ഫെഡറേഷനോട് പുതിയൊരെണ്ണം നല്‍കാന്‍ അഭ്യര്‍ഥിച്ചത് ലോകം അവിശ്വസനീയതയോടെയാണ് കേട്ടത്.
പാക്കിസ്ഥാന്‍ ദേശീയ കായിക താരമായ സല്‍മാന്‍ ഇക്ക്ബാല്‍ ആണ് തുടക്കകാലത്ത് നദീമിനെ പരിശീലിപ്പിച്ചത്. ഇക്കുറി 2023 ലെ ലോക ചാമ്പ്യന്‍ഷിപ്പിന് മുമ്പ് കോച്ച് ടെര്‍സിയസ് ലീബെന്‍ബെര്‍ഗിനൊപ്പം രണ്ട് മാസം ദക്ഷിണാഫ്രിക്കയില്‍ പരിശീലനം നേടിയതാണ് നദീമിന് ലഭിക്കുന്ന ഏക മെച്ചപ്പെട്ട പരിശീലനം. എന്നിരുന്നാലും അത് താരത്തിന് ഏറെ ഗുണം ചെയ്തു.90 മീറ്ററിന് മുകളില്‍ നദീം താണ്ടിയതും അ പരിശീലനത്തിന് ശേഷമാണ്.
കായികലോകം അക്ഷമരായ നീരജ്-നദീം പോരാട്ടങ്ങള്‍
ഇന്ത്യ- പാക് പോരാട്ടം എന്നും കായിക ലോകത്തെ ത്രസിപ്പിച്ചവയായിരുന്നു. ഇനങ്ങള്‍ മാറിയാലും അവയുടെ ആവേശത്തിന് ഒരു കുറവും വരാറില്ല. ഇന്നലത്തെ മത്സരത്തിന് പിന്നാലെ നീരജ് പറഞ്ഞ ഒരു കാര്യം 2016 മുതല്‍ ഞങ്ങള്‍ ഒരുമിച്ച് മത്സരിക്കുന്നുണ്ട്.ഇന്നുവരെ എന്നെ പിന്നിലാക്കാന്‍ നദീമിന് കഴിഞ്ഞിട്ടില്ല. ഇന്ന് പക്ഷെ അവന്റെ ദിനമായിരുന്നു..എല്ലാ താരത്തിനും ഒരോ ദിനമുണ്ട്.ഈ വാക്കില്‍ പ്രകടമാണ് നീരജിനെ മറികടക്കാന്‍ നദീം എത്രത്തോളം കഠിനധ്വാനം ചെയ്തു എന്നു. ഒരു ഒളിമ്പിക് റെക്കോര്‍ഡിലുടെ അല്ലാതെ അത് സാധ്യമാകില്ലെന്നു മറ്റാരെക്കാളും നന്നായി നദീമിന് അറിയാമായിരുന്നു.
പാരിസ് ഒളിമ്പിക്സിന് മുമ്പ് ഏറ്റുമുട്ടിയ ഒമ്പത് വേദികളിലും നീരജിന് പിന്നിലായിരുന്നു നദീമിന്റെ ഇടം. നീരജ് സ്വര്‍ണമണിഞ്ഞ ടോക്യോ ഒളിമ്പിക്സില്‍ നദീം മത്സരിച്ചിരുന്നെങ്കിലും നാലാംസ്ഥാനത്തായിരുന്നു. 2016ല്‍ ഗുവാഹത്തിയില്‍ സൗത്ത് ഏഷ്യന്‍ ഗെയിംസ് വേദിയിലാണ് ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്. അന്ന് നീരജ് സ്വര്‍ണം നേടിയപ്പോള്‍ നദീമിന് ലഭിച്ചത് വെങ്കലമായിരുന്നു. ഇതേ വര്‍ഷം ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നീരജ് രണ്ടും നദീം മൂന്നും സ്ഥാനത്തായി. ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരന്‍ ഒന്നാമതെത്തിയപ്പോള്‍ പാകിസ്താന്‍കാരന് 30ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
2017ലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, 2020ലെ ടോക്യോ ഒളിമ്പിക്സ് എന്നിവയിലെല്ലാം നീരജ് ഒന്നാമതെത്തിയപ്പോള്‍ നദീം യഥാക്രമം ഏഴ്, എട്ട്, മൂന്ന്, അഞ്ച് സ്ഥാനങ്ങളിലായിരുന്നു. 2022ലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് രണ്ടും നദീം അഞ്ചും സ്ഥാനത്തായെങ്കിലും അതേ വര്‍ഷം ബര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പരിക്ക് കാരണം നീരജ് വിട്ടുനിന്നപ്പോള്‍ നദീം 90.18 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണമണിഞ്ഞു. 2023ലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നദീമിനെ പിന്നിലാക്കി നീരജ് ഒന്നാമതെത്തുകയും ചെയ്തു. 2018ന് ശേഷം പതിയെപ്പതിയെ നീരജുമായുള്ള അകലം കുറച്ചുകൊണ്ടുവന്ന നദീം പാരിസില്‍ നീരജിനെ മറികടന്ന് സ്വപ്നനേട്ടത്തിലെത്തുകയും ചെയ്തു.
പാകിസ്താനിലെ പഞ്ചാബ് മേഖലയിലെ മിയാന്‍ ചന്നു ഗ്രാമത്തില്‍ നിന്നുള്ള അര്‍ഷാദ് നദീമിന്റെ പിതാവ് നിര്‍മാണ തൊഴിലാളിയായിരുന്നു. ഏഴുമക്കളില്‍ മൂന്നാമനായിരുന്നു നദീം. ദാരിദ്ര്യത്തോട് പടവെട്ടുന്ന കുടുംബത്തിന് വര്‍ഷത്തിലൊരിക്കല്‍ ബലിപെരുന്നാള്‍ ദിനത്തില്‍ മാത്രമാണ് ഇറച്ചികഴിക്കാന്‍ കഴിഞ്ഞിരുന്നതെന്നാണ് സഹോദരന്‍ വെളിപ്പെടുത്തുന്നത്. കുട്ടിക്കാലം മുതലേ സ്‌പോട്‌സിനെ നെഞ്ചേറ്റിയ അര്‍ഷാദ്. ക്രിക്കറ്റിലടക്കം ഇറങ്ങി. അവസാനം ജാവലിന്‍ എടുത്തു. അത് പാക് കായിക ചരിത്രത്തില്‍ പുതിയ അധ്യായവുമായി.
പാക്കിസ്ഥാന്‍ ചരിത്രത്തിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണമെഡലാണ് അര്‍ഷാദ് നദീം എറിഞ്ഞെടുത്തത്. മൂന്നുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാക്കിസ്ഥാനിലേക്ക് ഒരു ഒളിംപിക്‌സ് മെഡലെത്തിയത്. പാരിസ് ഒളിമ്പിക്സിന് മുമ്പ് ഏറ്റുമുട്ടിയ ഒമ്പത് വേദികളിലും നീരജിന് പിന്നിലായിരുന്നു നദീമിന്റെ ഇടം. നീരജ് സ്വര്‍ണമണിഞ്ഞ ടോക്യോ ഒളിമ്പിക്സില്‍ നദീം മത്സരിച്ചിരുന്നെങ്കിലും നാലാംസ്ഥാനത്തായിരുന്നു. 2018ന് ശേഷം പതിയെപ്പതിയെ നീരജുമായുള്ള അകലം കുറച്ചുകൊണ്ടുവന്ന നദീം പാരിസില്‍ നീരജിനെ മറികടന്ന് സ്വപ്നനേട്ടത്തിലെത്തുകയും ചെയ്തു.