- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ്ങ് റേഞ്ചില്‍ വീണ്ടും മെഡല്‍ പ്രതീക്ഷയില്‍ രാജ്യം; അത്യപൂര്‍വ്വ നേട്ടത്തിനരികെ മനു ഭകാര്‍; പാരീസില്‍ ഇന്നത്തെ ഇന്ത്യന്‍ പോരാട്ടങ്ങളറിയാം
പാരീസ്:ഒളിമ്പിക്സിന്റെ നാലാം ദിനം കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിച്ച് ഇന്ത്യ.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ - സരബ്ജോത് സിങ് സഖ്യം ചൊവ്വാഴ്ച വെങ്കല മെഡലിനായി മത്സരിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫൈനല്‍.യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇരുവരും മെഡല്‍ പോരാട്ടത്തിനൊരുങ്ങിയത്.ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ വെങ്കലം നേടി ചരിത്രമെഴുതിയ മനു ഭാകര്‍ മറ്റൊരു അപൂര്‍വ നേട്ടത്തിലേക്കാണ് ഉന്നം പിടിക്കുന്നത്.വെങ്കലം നേടിയാല്‍ ഒറ്റ ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു മാറും. 1900ത്തിലെ പാരിസ് ഒളിംപിക്സില്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യന്‍ അത്ലറ്റായിരുന്ന നോര്‍മന്‍ പ്രിച്ചാര്‍ഡ് അത്ലറ്റിക്സില് 2 വെള്ളി മെഡല്‍ നേടിയിരുന്നു. അതിനു ശേഷം ഒരു താരത്തിനും ഈ നേട്ടമില്ല. 124 വര്‍ഷത്തിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും മെഡല്‍ നേടിയാല്‍ മനു മാറും.
ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ ട്രാപ്പ് ഇനത്തില്‍ പൃഥ്വിരാജ് ടോണ്ഡെയ്മാന് യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ പങ്കെടുക്കും.
ഹോക്കിയില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യ ഇന്ന് അയര്‍ലാന്റിനെ നേരിടും.അമ്പെയ്ത്ത്, ബോക്സിങ്, ബാഡ്മിന്റണ്‍ പോരാട്ടങ്ങളും ഇന്ത്യക്കുണ്ട്. റോവിങ് സ്കള്‍സ് വിഭാഗത്തില്‍ ബല്‍രാജ് പന്‍വര്‍ സെമി ലക്ഷ്യമിട്ട് ഇറങ്ങും.
ഷൂട്ടിങ്- പുരുഷ, വനിതാ ട്രാപ് ഷൂട്ടിങ് യോഗ്യത. പൃഥ്വിരാജ് ടൊന്‍ഡെയ്മന്‍, രാജേശ്വരി കുമാരി, ശ്രേയസി സിങ്. ഉച്ചയ്ക്ക് 12.30 മുതല്‍.
ഷൂട്ടിങ് (മെഡല്‍ പോരാട്ടം)- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം (വെങ്കല പോരാട്ടം) മനു ഭാകര്‍, സരബ്ജോത് സിങ്. ഉച്ചയ്ക്ക് 1.00 മുതല്‍.
റോവിങ്- പുരുഷ സിംഗിള്‍സ് സ്കള്‍സ് ക്വാര്‍ട്ടര്‍. ബല്‍രാജ് പന്‍വര്‍. ഉച്ചയ്ക്ക് 1.40 മുതല്‍.
ഹോക്കി- ഇന്ത്യ- അയര്‍ലന്‍ഡ്. വൈകീട്ട് 4.45.
അമ്പെയ്ത്ത്- വനിതകളുടെ റികര്‍വ്. അങ്കിത ഭകത്. വൈകീട്ട് 5.14 മുതല്‍.
അമ്പെയ്ത്ത്- വനിതകളുടെ റികര്‍വ്. ഭജന്‍ കൗര്‍. വൈകീട്ട് 5.27 മുതല്‍.
ബാഡ്മിന്റണ്‍- വനിതാ ഡബിള്‍സ്. അശ്വനി പൊന്നപ്പ, തനിഷ് ക്രാസ്റ്റോ- സെത്യാന മപസ, ആഞ്ജല യു. വൈകീട്ട് 6.20 മുതല്‍.
ബോക്സിങ്- പുരുഷന്മാരുടെ 51 കിലോ. അമിത് പംഗല്‍. രാത്രി 7.16 മുതല്‍.
ബോക്സിങ്- വനിതകളുടെ 57 കിലോ. ജയ്സമിന് ലംബോറിയ. രാത്രി 9.24 മുതല്‍.
അമ്പെയ്ത്ത്- പുരുഷന്മാരുടെ റികര്‍വ്. ധീരജ് ബൊമ്മദേവര. രാത്രി 10.46 മുതല്‍.
ബോക്സിങ്- വനിതകളുടെ 54 കിലോ. പ്രീതി പവാര്‍. പുലര്‍ച്ചെ 1.22 മുതല്‍.