- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറി; പകരം ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഹോക്കി ഫെഡറേഷൻ
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറി. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് (FIH) ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടൂർണമെന്റ് നവംബർ 28 മുതൽ ഡിസംബർ 8 വരെ ചെന്നൈയിലും മധുരയിലുമായി നടക്കും. പാക്കിസ്ഥാന്റെ പിന്മാറ്റത്തെത്തുടർന്ന് പകരം ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഹോക്കി ഫെഡറേഷൻ വ്യക്തമാക്കി.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെയും തുടർന്നുള്ള ഇന്ത്യയുടെ തിരിച്ചടി നടപടികളെയും തുടർന്ന് ഇരു രാജ്യങ്ങൾ തമ്മിലുള്ള കായിക ബന്ധത്തിൽ കാര്യമായ വിള്ളൽ വീണിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഈ നിർണായക തീരുമാനം. നിലവിൽ ഗ്രൂപ്പ് ബിയിൽ ഇന്ത്യ, ചിലി, സ്വിറ്റ്സർലൻഡ് എന്നിവരോടൊപ്പമാണ് പാക്കിസ്ഥാൻ ഉൾപ്പെട്ടിരുന്നത്. ഈ വർഷം ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ ബീഹാറിലെ രാജ്‌ഗിറിൽ നടന്ന പുരുഷ ഏഷ്യാ കപ്പ് ടൂർണമെന്റിൽ നിന്നും പാക്കിസ്ഥാൻ പിന്മാറിയിരുന്നു.




