ഖത്തർ: എ.​എ​ഫ്.​സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നോട് ഇന്ത്യ പൊരുതി തോറ്റു. ദോ​ഹ​യി​ലെ അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മത്സരത്തിൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടുകയായിരുന്നു. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രൂ​ണെ​യെ 13-0 ന് തോ​ൽ​പ്പി​ച്ച ഖ​ത്ത​ർ, 'എച്ച്' ഗ്രൂപ്പിൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം നേ​ടി ആ​റ് പോ​യ​ന്റു​ക​ളോ​ടെ ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

ബ​ഹ്റൈ​നെ​തി​രെ നേ​ടി​യ വി​ജ​യ​ത്തി​ന്റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ക​ളി​യു​ടെ 18ാം മി​നി​റ്റി​ൽ ഹാ​ശ്മി അ​ൽ ഹു​സൈ​ൻ ഖ​ത്ത​റി​ന് ആ​ദ്യ ഗോ​ൾ നേ​ടി​ക്കൊ​ടു​ത്തു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് സു​ഹൈ​ൽ ത​ല​യു​പ​യോ​ഗി​ച്ച് ഉ​ഗ്ര​ൻ ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ ഇ​ന്ത്യ​യെ സ​മ​നി​ല​യി​ലെ​ത്തി​ച്ചു.

എ​ന്നാ​ൽ, 67ാം മി​നി​റ്റി​ൽ ഖ​ത്ത​റി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച വി​വാ​ദ പെ​നാ​ൽ​റ്റി​യാ​ണ് ക​ളി​യു​ടെ ഗ​തി മാ​റ്റി​യ​ത്. തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ അ​ൽ ശ​ർ​ശാ​നി പെ​നാ​ൽ​റ്റി കി​ക്ക് ഗോ​ളാ​ക്കി ഖ​ത്ത​റി​ന് ലീ​ഡ് ന​ൽ​കി. ഇ​തി​നി​ടെ, ഫൗ​ളി​ന്റെ പേ​രി​ൽ പ്രം​വീ​റി​ന് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ച് പു​റ​ത്തു​പോ​യ​തോ​ടെ ഇ​ന്ത്യ പ​ത്തു​പേ​രു​മാ​യി ക​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. ഒരാൾ കു​റ​ഞ്ഞി​ട്ടും പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ചു​രു​ങ്ങാ​തെ മി​ക​ച്ച ആ​ക്ര​മ​ണ ഫുട്ബോൾ ഇ​ന്ത്യ പു​റ​ത്തെ​ടു​ത്ത​ത്. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം ബ്രൂ​ണെ​ക്കെ​തി​രെ​യാ​ണ്.