- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെയുണ്ടായിരുന്ന ആറു സെന്റ് സ്ഥലം; അതിൽ പാതിയും നാടിനു പാലം പണിയാൻ നൽകി; പ്രകൃതി കോപിച്ചപ്പോൾ കിടപ്പാടവും നഷ്ടമായി; ഇതെന്തൊരു വിധിയെന്ന് നാട്ടുകാരും
ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നു നാട്ടുവർത്തമാനത്തിലെ ചൊല്ലാണ്. ഇത് നൂറു ശതമാനം ശരിയാവുകയാണ് മുക്കുളത്തെ സന്ധ്യയുടെ കാര്യത്തിൽ. വെറും ആറു സെന്റ് ഭൂമിയാണ് സന്ധ്യക്കും കുടുംബത്തിനും ഉണ്ടായിരുന്നത്. ഏക്കർ കണക്കിന് ഭൂമി ഉള്ളവർ പോലും പൊതുകാര്യത്തിനു ഒരിഞ്ചു ഭൂമി നൽകാത്ത നാട്ടിൽ എല്ലാവർക്കും വേണ്ടിയല്ലേ എന്ന ചിന്തയിൽ ആകെ ഉണ്ടായിരുന്ന ഭൂമിയിൽ പാതിയും പാലം വരാൻ വേണ്ടി വിട്ടുനൽകിയ കുടുംബമാണ്. എന്നാൽ പ്രകൃതി കോപിച്ചപ്പോൾ ഈ നന്മയൊന്നും ഭൂമി ദേവി കണ്ടില്ല.
- കൂട്ടിക്കലും കൊക്കയാറിലും ജീവൻ വാരിയെടുത്തവർക്ക് ഇന്ന് കുറ്റബോധം; ചുവപ്പുനാടയിൽ കുരുങ്ങി എല്ലാം നഷ്ടപ്പെട്ടവർ നരകിക്കുമ്പോൾ സഹായിക്കാൻ മറുനാടൻ രംഗത്തിറങ്ങുന്നു; അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം
- കൈനീട്ടാൻ മുന്നിലിനി ആരുമില്ല; ഇരുൾ പടർന്ന ജീവിതവുമായി കുറെ മനുഷ്യർ മുന്നിലെത്തുമ്പോൾ നമ്മളെങ്ങനെ കണ്ണടക്കും? പ്രകൃതി താണ്ഡവമാടിയ കൂട്ടിക്കലും കൊക്കയാറുമുള്ള കുടുംബങ്ങൾ നിങ്ങളുടെ മുൻപിൽ കൈനീട്ടുകയാണ്; ഇന്ന് കാരുണ്യത്തിനായി നിങ്ങളുടെ മുൻപിലെത്തുന്നത് മുണ്ടക്കയത്ത് താമസിക്കുന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ്: അമല മേരിയുടെ പഠനം പൂർത്തിയാക്കാൻ നമുക്ക് കൈകോർക്കാം
- ആശിച്ചു മോഹിച്ചു വച്ച വീട്ടിൽ കഴിയാൻ വിധി നൽകിയത് 32 ദിവസം മാത്രം; കൊക്കയാറിലെ രാജേഷിന്റെയും സിജിയുടെയും ജീവിതകഥ ആരുടെയും കരളലിയിക്കും
- വീട് അടക്കം സർവ്വ സമ്പാദ്യങ്ങളും മലവെള്ളം കൊണ്ടുപോയി; നാട്ടുകാർ ഓടിക്കൂടിയതു കൊണ്ട് ജീവൻ മാത്രം തിരികെ കിട്ടി; ജോസിന് തലചായ്ക്കാൻ നമുക്ക് കൈകോർക്കാം
- മലവെള്ളം ഒന്നും ബാക്കിവച്ചില്ല; സിന്ധുവിന് കരയ്ക്കടുപ്പിക്കാനായത് അമ്മയുടെയും മക്കളുടെയും ജീവൻ മാത്രം; കിടപ്പാടത്തിനു വേണ്ടി സഹായം തേടി രാജേഷും കുടുംബവും
- 13 വർഷം മുമ്പ് ഭർത്താവ് മരിച്ചു; അസുഖ ബാധിതനായ മകനും മകളും; ഇടിത്തീയായി ഉരുൾപ്പൊട്ടലും എത്തി; ഷൈനിയുടെയും മക്കളുടെയും കണ്ണുനീർ നിങ്ങൾ കാണില്ലേ...
- നോക്കി നിൽക്കെ ഒരു നാടൊന്നാകെ ഒലിച്ചുപോയത് നാമിത്രവേഗം മറന്നോ? കൂട്ടിക്കലിലെ ഈ അമ്മയും പെൺമക്കളും കാത്തിരിക്കുന്നത് പ്രിയ വായനക്കാരുടെ കാരുണ്യത്തെ
അലറിക്കുതിച്ചെത്തിയ പാറയും മലവെള്ളവും ചേർന്ന് സന്ധ്യയുടെ വീടടക്കം കവർന്നെടുത്തു. ഒരൽപം വഴി മാറി വെള്ളം ഒഴുകിയിരുന്നെങ്കിലെന്ന് ഇപ്പോൾ ആ നാട്ടിൽ പറയാത്തവർ ആരുമില്ല. കാരണം അത്രയ്ക്കും സങ്കടമാണ് ഈ കുടുംബത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും. കൂട്ടിക്കലിലെ എല്ലാവരും ഒരേ വിധത്തിൽ നഷ്ടപ്പെട്ടവർ ആണെങ്കിലും സന്ധ്യായടക്കം ഉള്ളവരുടെ നഷ്ടം ഏറെ വലുതാണ്. ഈ സാഹചര്യത്തിലാണ് ആ കണ്ണീരിലേക്ക് ഒരു സാന്ത്വനമാകാൻ വായനക്കാരുടെ കാരുണ്യം തേടുന്നത്.
നാട്ടുകാർക്കായി പാലത്തിനു വേണ്ടി ഭൂമി വിട്ടുനൽകിയ കുടുംബത്തിന് വേണ്ടി വീട് വയ്ക്കാൻ പഞ്ചായത്ത് സഹായമാണ് തുണയായത്. എന്നാൽ ഭൂമി നൽകിയപ്പോൾ ഇവരുടെ വീടിരിക്കുന്ന സ്ഥലം അപ്രോച്ച് റോഡിനു താഴെയായി. ഇവിടേക്കാണ് വഴിമാറി മലവെള്ളം ഒഴുകിയെത്തിയതും ഇവരുടെ നിർമ്മാണത്തിൽ ഇരിക്കുന്ന വീടിനുള്ളിലേക്ക് വെള്ളവും മണ്ണും അടിച്ചു കയറിയതും. നിർമ്മാണ സാമഗ്രികൾ അടക്കം നഷ്ടമായതായി സന്ധ്യ പറയുന്നു. സന്ധ്യയുടെ ഭർത്താവ് കമൽദാസും സഹോദരൻ വിമൽദാസും അമ്മ സരോജനിയും ചേർത്ത് രണ്ടു കുടുംബങ്ങൾക്കായി പ്രത്യേക പദ്ധതിയിൽ ഇരുനിലയിൽ തയ്യാറായിക്കൊണ്ടിരുന്ന വീടാണ് ഇപ്പോൾ ദുരന്ത കാഴ്ചയായി നിൽക്കുന്നത്.
പാലത്തിനു വേണ്ടി സ്ഥലം വിട്ടുനൽകിയപ്പോൾ ആകെ അവശേഷിച്ച മൂന്നു സെന്റിൽ രണ്ടു വീട് വയ്ക്കാൻ സാധിക്കാത്തതു കൊണ്ടാണ് ഇരുനില വീടെന്ന ആശയം പഞ്ചായത്ത് മുന്നോട്ടു വച്ചത്. സഹോദരങ്ങളിൽ ഒരാൾക്ക് വേണ്ടി വേറെ സ്ഥലം വാങ്ങി വീട് പണിയാൻ പണം ഇല്ലാത്തതും ഇത്തരം ഒരാശയത്തിനു കാരണമായി. മലവെള്ളം കയറിയ എക്കലും ചളിയും എടുത്തുമാറ്റാൻ ദിവസങ്ങളായി സന്നദ്ധ പ്രവർത്തകർ ശ്രമിക്കുകയാണെങ്കിലും ഇതുവരെ പൂർണമായും വിജയിച്ചിട്ടില്ല.
ഓട്ടോ ഡ്രൈവറായ കമലാദാസിന്റെ ഓട്ടോ വെള്ളത്തിൽ ഒഴുകിപോയില്ല എന്നത് മാത്രമാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ ആശ്വാസം. എങ്കിലും പ്രളയത്തെത്തുടർന്ന് ഒരു മാസത്തോളം ജോലിയെടുക്കാനാകാത്ത സാഹചര്യത്തിൽ വലിയ വരുമാന നഷ്ടവും വാഹനത്തിന്റെ തിരിച്ചടവും ഒക്കെ മുടങ്ങിയെന്നും കമലാദാസ് ചൂണ്ടിക്കാട്ടുന്നു. പല വിധ കടങ്ങളായി ഒരു ലക്ഷം രൂപയുടെ ബാധ്യതയാണ് ഈ കുടുംബത്തിന് ഓർക്കാപ്പുറത്ത് ഉണ്ടായത്.
സന്ധ്യ തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ നിന്നും കരകയറുവാൻ അതുകൊണ്ടൊന്നും സാധിക്കില്ല. സന്നദ്ധത സംഘടനകളുടെ സഹായത്തോടെ വീട്ടുപകരണങ്ങളും മറ്റും ലഭിച്ചെങ്കിലും മറ്റു ധന സഹായം ഒന്നും തന്നെയും ഇതു വരെയും ലഭിച്ചിട്ടില്ല. ഒരു ചെറിയ തുകയുടെ സഹായം ആരെങ്കിലും നൽകിയാൽ മുകളിലത്തെ നില ഉപയോഗ യോഗ്യമാക്കിയ ശേഷം ക്രമേണ താഴത്തെ നില വൃത്തിയാക്കി വീണ്ടും ഭിത്തികൾ കെട്ടി താമസിക്കാം എന്നാണ് ഈ പാവങ്ങളുടെ പ്രതീക്ഷ. ഇപ്പോൾ വാടകയ്ക്കു കഴിയുകയാണ് അമ്മയും അനുജന്റെ കുടുംബവും എല്ലാം.
ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM