- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ; റാംഗിങ് എന്ന് സംശയം; ആത്മഹത്യാക്കുറിപ്പ് കിട്ടിയതായി പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
തൃശൂർ: കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോർട്ടികൾച്ചർ കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയാണ്. ഞായറാഴ്ച രാവിലെയാണ് മരിച്ചത് കണ്ടെത്തിയത്.
മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 25ന് ആണ് ഇവർക്ക് നേരിട്ട് ക്ലാസുകൾ ആരംഭിച്ചത്. കോളേജിലെത്തിയ ഒന്നാം വർഷ വിദ്യാർത്ഥികളെ ചിലർ റാഗിങ് ചെയ്തതായി കുട്ടികൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതിന് മുമ്പും റാഗിംങ്ങിന്റെ പേരിൽ ഇവിടെ പരാതികൾ ഉയർന്നിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
വീട്ടിൽ മഹേഷിന് മറ്റ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കോളജിൽ വന്ന ശേഷം എന്താണ് സംഭിച്ചത് എന്ന് അറിയില്ലെന്നും അവർ അറിയിച്ചു. അതേസമയം മഹേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചു. ഇതിൽ റാഗിങ്ങിനെ കുറിച്ച് യാതൊരു പരാമർശവുമില്ല. പ്രണയബന്ധം തകർന്നതാണോ ആത്മഹത്യക്ക് കാരണമായതെന്നും പൊലീസ് സംശയിക്കുന്നു. മഹേഷിന്റെ ഫോൺ പരിശോധിച്ചു വരികയാണ്. മണ്ണുത്തി പൊലീസ് സഹപാഠികളുടെ മൊഴി എടുത്തു.
മറുനാടന് മലയാളി ബ്യൂറോ