- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി; ബിജെപിക്കും കോൺഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതവും പിഴയിട്ടു
ന്യൂഡൽഹി: സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനും അടക്കം ഒമ്പത് രാഷ്ട്രീയ പാർട്ടി്കൾക്ക് പിഴയിട്ട് സുപ്രീംകോടതി. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴയിട്ടത്. ബിജെപി, കോൺഗ്രസ്, സിപിഐ, സിപിഎം, ആർജെഡി, എൻസിപി, ബിഎസ്‌പി, ജെഡിയു,എൽജെപി എന്നീ പാർട്ടികൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
തെരഞ്ഞടുപ്പിന് മുൻപ് സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ ബിഹാർ തെരഞ്ഞെടുപ്പിന് മുൻപ് ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് സുപ്രീംകോടതി നടപടി.
സിപിഎമ്മിനും എൻസിപിക്കും അഞ്ച് ലക്ഷം രൂപവീതം പിഴ ചുമത്തിയപ്പോൾ, കോൺഗ്രസ്, ബിജെപി, സിപിഐ എന്നീ പാർട്ടികൾക്ക് ഒരുലക്ഷം രൂപവീതവും പിഴ ചുമത്തിയിട്ടുണ്ട്.
വരുന്ന തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തല വിവരങ്ങൾ വെളിപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും സംഘടനകളുടെ വെബ്സൈറ്റുകളിൽ അവ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. വിവരങ്ങൾ വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.
സ്ഥാനാർത്ഥി നിർണയം നടത്തിയാൽ ഇവരുടെ ക്രിമിനൽ കേസ് വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.ഉത്തരവ് പാലിക്കാൻ സാധിക്കാത്തതിൽ സിപിഎമ്മും എൻസിപിയും കോടതിയിൽ മാപ്പ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ