കോഴിക്കോട്; താമരശ്ശേരി പുതുപ്പാടിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്കിടയിൽ സംഘർഷം. പുതുപ്പാടി കൊട്ടാരക്കത്താണ് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. വിജയാഹ്ലാദ പ്രകടനവുമായി എത്തിയ യുഡിഎഫ് പ്രവർത്തകർ സിപിഐഎം ഓഫീസിലേക്ക് പടക്കം എറിഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പിന്നീട് എൽഡിഎഫ് പ്രവർത്തകർ മുസ്ലിം ലീഗ് ഓഫീസിന് നേരെയും കല്ലേറ് നടത്തി.

സംഘർഷത്തിൽ എൽഡിഎഫ് പ്രവർത്തകരായ മനോജ്, കെ.സി.ഗോപി, കിഷോറ്, ഫൈസൽ, അഭിലാഷ്, അദ്വൈത് എന്നിവർക്കും യുഡിഎഫ് പ്രവർത്തകരായ പി.ഉസയിൻ, ഷെമിൽ മുഹമ്മദ് ലീഗ് ഓഫീസിന് സമീപത്തെ താമസക്കാരിയായ കദീശക്കുട്ടി എന്ന സ്ത്രീക്കും ചില പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും സഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസ് സുരക്ഷ കർശനമാക്കി.