- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി സഖാക്കളുടെ വാൾമുനയിൽ നിന്നും രക്ഷനേടാൻ ഓടി ബ്രാഞ്ച് സെക്രട്ടറി; പ്രവർത്തകരിൽ നിന്നും നേതാവിന്റെ ജീവൻ രക്ഷിച്ചത് നാട്ടുകാരും; സിപിഎമ്മിനുള്ളിലെ തർക്കങ്ങൾ തെരുവിലേക്കെത്തുന്നു
തിരുവനന്തപുരം: സിപിഎമ്മിനുള്ളിലെ തർക്കങ്ങൾ പെരുവഴിയിലേക്കും. കഴിഞ്ഞ ദിവസം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടാൻ പ്രവർത്തകർ വടിവാളുമായി ഓടിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് രക്ഷപെടുത്തുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കുളത്തൂരിലാണ് സംഭവം. സിപിഎം കുളത്തൂർ ഗുരുനഗർ ബ്രാഞ്ച് സെക്രട്ടറിയെ ആണ് സിപിഎം പ്രവർത്തകർ വാളുമായി വെട്ടാൻ ഓടിച്ചത്. ആറ്റിപ്ര കുളത്തൂർ ഗുരുനഗർ സ്വദേശിയായ അനിൽകുമാറിനാണ് സ്വന്തം പാർട്ടി പ്രവർത്തകരുടെ ആക്രമണം നേരിടേണ്ടി വന്നത്. അനിൽകുമാറിന് ഇവരിൽ നിന്ന് മർദ്ദനവും ഏറ്റിട്ടുണ്ട്. സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിലായി.
വാളുമായി ഓടിച്ച അക്രമി സംഘം അനിൽകുമാറിനെ മർദിക്കുന്നത് കണ്ട നാട്ടുകാർ ഓടിയെത്തുകയായിരുന്നു. നാട്ടുകാർ പ്രതിരോധിച്ചതോടെ അക്രമികൾ ഓടി രക്ഷപെട്ടു. ഇതിനിടെ നാട്ടുകാർ തന്നെ ഒരാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സിപിഎം പ്രവർത്തകനായ അഗ്‌നി രാജേന്ദ്രൻ, പുല്ലുകാട് സ്വദേശി അരുൺ എന്നിവർക്കെതിരെ തുമ്പ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. അഗ്‌നി രാജേന്ദ്രൻ തുമ്പ സ്റ്റേഷൻ പരിധിയിലെ വിവിധ ആക്രമണ കേസുകളിൽ പ്രതിയാണ്. സിപിഎമ്മിനുള്ളിലെ പ്രാദേശിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നലെന്നാണ് സൂചന. പ്രതികളിൽ ചിലർ മണൽ കടത്തുമായി ബന്ധമുള്ളവരാണ്. എന്നാൽ ആക്രമണത്തിന് പിന്നിലുള്ളവർ സിപിഎം പ്രവർത്തകർ അല്ലെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു.
മറുനാടന് ഡെസ്ക്