- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാർക്ക് എന്താ ഈ ജങ്ഷനിൽ കാര്യം? പുത്തൂർ മാവടി ജങ്ഷനിൽ മദ്യപൻ എസ്ഐയുടെ ചെവിക്കല്ലിന് അടിച്ചു; അടി കൊണ്ട എസ്ഐ ജീപ്പിൽ കയറിയിട്ടും പിന്നാലെ ചെന്നു മർദിച്ചു; വേഗം സ്ഥലം കാലിയാക്കി പൊലീസ്
കൊല്ലം: നിരവധി നാട്ടുകാരും ഇൻസ്പെക്ടർ അടക്കമുള്ള പൊലീസുകാരും നോക്കി നിൽക്കേ ഡ്യൂട്ടിയിലുള്ള എസ്ഐയ്ക്ക് നേരെ മദ്യപന്റെ ആക്രമണം. ആദ്യം ചെവിക്കുറ്റി നോക്കി അടിച്ച മദ്യപൻ എസ്ഐ ജീപ്പിൽ ചെന്ന് കയറി ഇരുന്നിട്ടും പിന്നാലെ ചെന്ന് മർദനം തുടർന്നു. ഈ സമയം ഇൻസ്പെക്ടറുടെ ജീപ്പ് കൂടി അവിടെയുണ്ടായിരുന്നു. പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവടി ജങ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
പുത്തൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ സ്വന്തം വാഹനത്തിലും എസ്ഐ പൊലീസ് സ്റ്റേഷന്റെ വണ്ടിയിലുമായി ജങ്ഷനിൽ കാത്തു നിൽക്കുമ്പോഴാണ് മദ്യപൻ എത്തിയത്. യാതൊരു കാരണവുമില്ലാതെ ഇയാൾ അസഭ്യം പറഞ്ഞു കൊണ്ട് എസ്ഐയുടെ ചെവിക്കല്ലിന് അടിക്കുകയായിരുന്നുവെന്ന് കണ്ടു നിന്നവർ പറഞ്ഞു.
പോടാ പോടാ എന്ന് മാത്രം പറഞ്ഞു കൊണ്ട് എസ്ഐ ജീപ്പിലേക്ക് കയറി. ഈ സമയം പിന്നാലെ ചെന്ന മദ്യപൻ അകത്തേക്ക് കൈയിട്ട് വീണ്ടും മർദിക്കുകയായിരുന്നു. ഇത്രയുമൊക്കെ നടന്നിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകാതിരുന്നത് അവിടെ കൂടി നിന്ന നാട്ടുകാരെ അത്ഭുതപ്പെടുത്തി. മദ്യപൻ ചീത്ത വിളി തുടർന്നതോടെ പൊലീസ് വാഹനങ്ങൾ രണ്ടും സ്ഥലത്ത് നിന്ന് പോയി.
കഴിഞ്ഞ ദിവസങ്ങളിൽ കോവളത്തും തൃശൂരിലും ഉണ്ടായ രണ്ടു സംഭവ വികാസങ്ങളിൽ ഡ്യൂട്ടി നിർവഹിച്ച പൊലീസുകാർക്കെതിരേ അച്ചടക്ക നടപടിയുണ്ടായിരുന്നു. ഇതു കാരണമാകാം ഇവിടെ പൊലീസുകാർ പ്രതികരിക്കാതിരുന്നതെന്ന് കരുതുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്