- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുനഃസംഘടനക്ക് ശേഷം കോൺഗ്രസ് നടത്തിയത് സർക്കാറിനെതിരായ തുടർ സമരങ്ങൾ; അടുത്ത ഘട്ടത്തിൽ യുഡിഎഫായി ചേർന്നുള്ള പോരാട്ടം; യുഡിഎഫ് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്നു കാസർകോട്ടു തുടക്കം; സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാക്കും
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനക്ക് ശേഷം വീണ്ടും ഊർജ്ജം വീണ്ടെടുത്തു. തുടർന്ന് കേരളം കണ്ടത്, തുടർച്ചയായുള്ള പ്രക്ഷോഭങ്ങളായിരുന്നു. പെട്രോൾ വിലവർധനവിന് എതിരായ സമരത്തിൽ കോൺഗ്രസ് വൻ ജനപിന്തുണയും നേടി. ഇപ്പോൾ അടുത്ത ഘട്ടത്തിൽ തുടർ സമരവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കൂടാതെ യുഡിഎഫ് തലത്തിലും സമരം കൂടുതൽ ഊർജ്ജിതമാകും. ഇതിനായി യുഡിഎഫ് ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്.
യുഡിഎഫ് ജില്ലാ സമ്മേളനങ്ങൾ ഇന്നു കാസർകോടു നിന്നു തുടക്കമാകും. രാവിലെ 10 മണിക്കാണു സമ്മേളനം. ഉച്ച തിരിഞ്ഞു 3ന് കണ്ണൂർ ജില്ലാ സമ്മേളനം നടക്കും. 25നു തിരുവനന്തപുരം സമ്മേളനത്തോടെ സമാപിക്കും. 16ന് വയനാടും കോഴിക്കോടും, 17ന് മലപ്പുറവും പാലക്കാടും 18ന് തൃശൂരും എറണാകുളവും, 20ന് ഇടുക്കിയും (തൊടുപുഴ) കോട്ടയവും, 24ന് കൊല്ലവും ആലപ്പുഴയും എന്നിങ്ങനെയാണു മറ്റു ജില്ലാ സമ്മേളനങ്ങൾ.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, എ.എ.അസീസ്, അനൂപ് ജേക്കബ്, ഡോ.എം.കെ.മുനീർ, സി.പി.ജോൺ, ജി.ദേവരാജൻ, മാണി സി.കാപ്പൻ, രാജൻ ബാബു, ജോൺ ജോൺ തുടങ്ങിയ ഘടകകക്ഷി നേതാക്കൾ സമ്മേളനങ്ങളിൽ പങ്കെടുക്കും. ജില്ലകളിലെ തിരഞ്ഞെടുപ്പ് വിലയിരുത്തലും ഭാവി സമരപരിപാടികൾ തീരുമാനിക്കുന്നതും സംബന്ധിച്ച വിശദമായ ചർച്ചകൾ സമ്മേളനങ്ങളിൽ നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
യുഡിഎഫിന്റെ പഞ്ചായത്ത്, മണ്ഡലം, ജില്ല, സംസ്ഥാന സമിതി അംഗങ്ങളും എംപിമാരും എംഎൽഎമാരും ഘടകകക്ഷികളുടെ ജില്ലാ സംസ്ഥാന ഭാരവാഹികളും സമ്മേളനങ്ങളിൽ പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ