- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതക കേസിൽ ഇര ആരെന്ന് അറിയാൻ ആധാർ കാർഡിനെ കൂട്ടുപിടിച്ചു; ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നതായി ചിത്രീകരിച്ചു; പൃഥ്വിരാജിന്റെ കോൾഡ് കേസിനെ' ശക്തമായി വിമർശിച്ച് യുഐഡിഎഐ
തിരുവനന്തപുരം: കോൾഡ് കേസ് എന്ന മലയാള സിനിമയിൽ യുഐഡിഎഐ-യെ (ഭാരതീയ സവിശേഷ തിരിച്ചറിയൽ അഥോറിറ്റി) തെറ്റായി ചിത്രീകരിച്ചതിന് എതിരെ അഥോറിറ്റി രംഗത്തെത്തി. പൃഥ്വിരാജിനെ നായകനാക്കി തനു ബാലക് സംവിധാനം ചെയ്ത ഹൊറർ ക്രൈം ത്രില്ലർ കോൾഡ് കേസ് ആമസോൺ പ്രൈമിലാണ് ഒടിടി റിലീസ് ചെയ്തത്. ചിത്രത്തിലെ ഒരുരംഗം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യുഐഡിഎഐ പറയുന്നു. ചിത്രത്തിൽ യുഐഡിഎഐ ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായിപങ്കിടുന്നുവെന്ന് കാണിച്ചിരിക്കുന്നു. കൊലപാതകക്കേസിന്റെ അന്വേഷണത്തിനിടെ, ഇരയുടെ ഐഡന്ററി തിരിച്ചറിയാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്ന രംഗമാണ് വിവാദമായിരിക്കുന്നത്. കൊലപാതകത്തിന് ഇര ആരെന്നറിയാതെ വരുമ്പോൾ പ്രശ്നപരിഹാരം എന്ന നിലയിലാണ് ആധാറുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണം.
എന്നാൽ, യുഐഡിഎഐ ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നുവെന്ന് കാണിച്ചത് പൂർണ്ണമായും തെറ്റാണെന്ന് അഥോറിറ്റി കുറ്റപ്പെടുത്തുന്നു. ആധാറിനെകുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്ന് യുഐഡിഎഐ ചൂണ്ടിക്കാട്ടി. യുഐഡിഎഐക്ക് ആധാർ നിയമം ബാധകമാണ്. അത് ഒരു വ്യക്തിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ഈ നിയമത്തിൽ പറഞ്ഞിട്ടുള്ളതൊഴികെ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഗവൺമെന്റ് വകുപ്പുകൾക്കോ പങ്കിടരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
യുഐഡിഎഐയുടെ അറിയിപ്പ് ഇങ്ങനെ:
അന്വേഷണ ആവശ്യങ്ങൾക്കായി ആധാർ വിവരങ്ങൾ പങ്കിടില്ലെന്ന് ഭാരതീയ സവിശേഷ തിരിച്ചറിയൽ അഥോറിറ്റി (യുഐഡിഎഐ) അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാള സിനിമയിൽ യുഐഡിഎഐ-യെ (ആധാർ) തെറ്റായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് അഥോറിറ്റി വ്യക്തമാക്കി. ചിത്രത്തിൽ യുഐഡിഎഐ ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായിപങ്കിടുന്നുവെന്ന് കാണിച്ചിരിക്കുുന്നു. ഇത ്പൂർണ്ണമായും തെറ്റാണ എന്നു മാത്രമല്ല ആധാറിനെകുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്ന് യുഐഡിഎഐ ചൂണ്ടിക്കാട്ടി. യുഐഡിഎഐക്ക് ആധാർ നിയമം ബാധകമാണ്. അത് ഒരു വ്യക്തിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ഈ നിയമത്തിൽ പറഞ്ഞിട്ടുള്ളതൊഴികെ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഗവൺമെന്റ് വകുപ്പുകൾക്കോ പങ്കിടരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പ്രധാന ബയോമെട്രിക് വിശദാംശങ്ങൾ, അതായത് ഒരു വ്യക്തിയുടെ വിരലടയാളം, ഐറിസ് ഡാറ്റ എന്നിവ ഒരു കാരണവശാലും ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ പങ്കിടില്ല. ആധാർ നമ്പർ സൃഷ്ടിക്കുകയല്ലാതെ കോർ ബയോമെട്രിക് വിശദാംശങ്ങൾ ഒരു ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയില്ലെന്നും അതിനുശേഷം ഓതന്റിക്കേഷനിലൂടെ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനായി മാത്രമേ ഈ നിയമം അനുശാസിക്കുന്നുള്ളൂ.
ഇ-കെവൈസി, ഓതന്റിക്കേഷൻ ആവശ്യങ്ങൾക്കായി, ഒരു ഇ-കെവൈസിക്കായുള്ള ഓതന്റിക്കേഷൻ അഭ്യർത്ഥനയ്ക്ക് മറുപടിയായി ഡെമോഗ്രാഫിക് ഡാറ്റ (പേര്, വിലാസം, ജനനത്തീയതി, ഫോട്ടോഗ്രാഫ്, മൊബൈൽ നമ്പർ, ഇ-മെയിൽ) രജിസ്റ്റർ ചെയ്ത അഭ്യർത്ഥന എന്റിറ്റിയുമായി പങ്കിടുന്നു. ഇത് തീർത്തും സുരക്ഷിതവും ആധാർ ഉടമയിൽ നിന്ന് സമ്മതം വാങ്ങിയശേഷവുമാണ് നടക്കുന്നത്. നിലവിൽ ഈ സൗകര്യം ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാരണം ഈ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റി ഇ-കെവൈസി വഴി സ്ഥാപിക്കുന്നത് നിർബന്ധമാണ്,
2016 ആധാർ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ അഥോറിറ്റിക്ക് ഐഡന്റിറ്റി സംബന്ധിക്കുന്ന വിവരങ്ങളും പ്രാമാണീകരണ രേഖകളും പങ്കിടാൻ കഴിയൂ. അതിനാൽ, പ്രസ്തുത സിനിമയിലെ ചിത്രീകരണം യുഐഡിഎഐ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന മാനിച്ച് അന്വേഷണം സുഗമമാക്കുന്നതിന് ഒരു ആധാർ കാർഡിന്റെ പൂർണ്ണ ചിത്രം പങ്കിടുന്നു. ഇത് തികച്ചും തെറ്റായതും സാങ്കൽപ്പികവുമാണ്. 1.25 ബില്യണിലധികം പേരുടെ ഐഡന്റിറ്റി സംബന്ധിച്ച വിവരങ്ങൾ ഏൽപ്പിച്ചിരിക്കുന്ന ഒരു അഥോറിറ്റിയെ ഇങ്ങനെ തെറ്റായി ചിത്രീകരിച്ചതിനെ യുഐഡിഎഐ ശക്തമായി അപലപിക്കുന്നു.വ്യക്തികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനി യുഐഡിഎഐ പ്രതിജ്ഞാബദ്ധമാണ്. സാങ്കൽപ്പികവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളിൽ വിശ്വസിക്കരുതെന്നും ആധാർ വിശദാംശങ്ങൾ ഏതെങ്കിലും പൊതുഇടങ്ങളിൽ പങ്കിടരുതെന്നും അഥോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ