- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെ സമരം നടത്തണമെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ട; സിപിഎമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കിൽ ജോജുവിന്റെ അനുശോചനം നടത്തേണ്ടി വന്നേനെ: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നടൻ ജോജു ജോർജ് വിഷയത്തിൽ സഭയിൽ ഭരണപ്രതിപക്ഷ വാഗ്വാദം. എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ മറുപടി നൽകി. ജോജുവിനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമത്തെ കുറിച്ച് ധനമന്ത്രിയിൽ സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു വിഡി സതീശന്റെ പ്രതികരണം. കൊച്ചിയിലെ സമരം എന്തിനെന്ന് ജനം വിലയിരുത്തട്ടെ. ജോജുവിനെ മർദിച്ചിട്ടില്ല. മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പൊലീസാണ്.
സിപിഎമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കിൽ അനുശോചനം നടത്തേണ്ടിവന്നേനെയെന്നും സതീശൻ പറഞ്ഞു.ഇന്ധനവില കൂട്ടുമ്പോഴുള്ള അധിക വരുമാനം സബ്സിഡിയായി നൽകണം. മീൻപിടിത്ത ബോട്ടുകൾ, ഓട്ടോ, ടാക്സി എന്നിവയ്ക്കും ഇളവ് നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഇന്ധന വില വർധന സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
മറുനാടന് ഡെസ്ക്