- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോഗ്യ മന്ത്രിസ്ഥാനത്ത് വീണ ജോർജ്ജ്; ധനകാര്യം കെ എൻ ബാലഗോപാലിനും പി രാജീവിന് വ്യവസായവും; പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും; കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പും പാർലമെന്ററി കാര്യ വകുപ്പും; എം വി ഗോവിന്ദന് തദ്ദേശ സ്വയംഭരണവും: പിണറായി 2.0യിലെ മന്ത്രിമാരുടെ വകുപ്പകൾ ഇങ്ങനെ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിനെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള തീരുമാനങ്ങൾ പുറത്തുവന്നു തുടങ്ങി. പ്രധാനമായും മൂന്ന് വകുപ്പുകൾ സംബന്ധിച്ചാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. കോവിഡ് കാലത്ത് ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുക വീണ ജോർജ്ജാകും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കെ എൻ ബാലഗോപാൽ ധനകാര്യ വകുപ്പ് മന്ത്രിയാകുമ്പോൾ പി രാജീവ് വ്യവസായ വകുപ്പും കൈകാര്യം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രിയായാണ് ആർ ബിന്ദുവിനെ പരിഗണിക്കുന്നത്.
പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. വകുപ്പ് ഏതാണെങ്കിലും അത് പാർട്ടിയുടെ തീരുമാനമാണെന്നും അവർ വ്യക്തമാക്കി. അതേസമയം ജനതാദളിലെ കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പാണ് നൽകിയിരിക്കുന്നത്. ആദ്യമായി മന്ത്രിസഭയിൽ അംഗമാകുന്ന അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പാണ് വിട്ടു നൽകുന്നത്. കെ.രാധാകൃഷണന് ദേവസ്വം വകുപ്പും ലഭിക്കുമ്പോൾ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും ലഭിക്കും.
മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേർന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.
പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ
കെ.എൻ. ബാലഗോപാൽ- ധനകാര്യം
വീണ ജോർജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
കെ.രാധാകൃഷണൻ- ദേവസ്വം
ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം
എം വി ഗോവിന്ദൻ- തദ്ദേശസ്വയംഭരണം
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എൻ. വാസവൻ- എക്സൈസ്, തൊഴിൽ
കെ. കൃഷ്ണൻകുട്ടി- വൈദ്യുതി
അഹമ്മദ് ദേവർകോവിൽ- തുറമുഖം
സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം
വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
മറുനാടന് മലയാളി ബ്യൂറോ