- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സുധാകരന് എതിരായ വിജിലൻസ് കേസ് സുവർണാവസരം ആക്കാൻ സിപിഎമ്മും ഒരു വിഭാഗം കോൺഗ്രസുകാരും; വിജിലൻസ് സംഘം തെളിവെടുപ്പിന് എത്തുമ്പോൾ മൊഴി നൽകാൻ മമ്പറം ദിവാകരൻ അടക്കമുള്ള സുധാകര വിരുദ്ധ നേതാക്കൾ; പിണറായിയുടെ പകപോക്കൽ ചെറുക്കാൻ കോൺഗ്രസ് അണികളും; കണ്ണൂർ അങ്കത്തിന്റെ രണ്ടാം ഭാഗത്തിന് തുടക്കം
കണ്ണൂർ: ബ്രണ്ണൻ കോളേജ് വിവാദത്തിൽ നേരിട്ട ഏറ്റുമുട്ടിയതാണ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും. ഈ യുദ്ധം അധികം നീളാതെ ഇരുകൂട്ടരും അവസാനിപ്പിച്ചു. പരസ്പ്പരം ആരോപണങ്ങളും വെല്ലുവിളികളും നിറച്ച ശേഷം ഇരു കൂട്ടരും പിന്മാറി. ഇപ്പോൾ സുധാകരനെതിരെ ഇറങ്ങിക്കളിക്കുന്നത് മുഖ്യമന്ത്രിയാണ്. കെപിസിസി അധ്യക്ഷനെതിരായ വിജിലൻസ് കേസ് എടുത്തതോടെ ഈ യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. വിജിലൻസ് ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി തന്നെയാണ്. കെ സുധാകരന്റെ മുൻ അനുനായി ഉന്നയിച്ച ആരോപണം കോൺഗ്രസിന്റെ ആഭ്യന്തര കാര്യവും. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നത് തന്നെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്. ഇതാണ് കോൺഗ്രസുകാർ പറയുന്നതും. ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് പ്രതിരോധം തീർക്കുകയും ചെയ്യുക.
അതേസമയം കെ. എം ഷാജിയെ വിജിലൻസ് കേസിൽ കുടുങ്ങിയത മാതൃക തന്നെ പിന്തുടരാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിനായി കോൺഗ്രസിലെ തന്നെ സുധാകര വിരുദ്ധ ചേരിയെ ഉപയോഗിക്കുക എന്ന തന്ത്രമാണ് സിപിഎം തുടരുന്നത്. കുറച്ചുകാലമായി മമ്പറം ദിവാകരൻ അടക്കം കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുകയാണ്. സിപിഎമ്മിലെ ഇ പി ജയരാജൻ അടക്കമുള്ള നേതാക്കളുമായി അടുപ്പവും മമ്പറത്തിനുണ്ട്.
കെ സുധാകരന് എതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണ് എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ സുധാകരന്റെ പ്രതിരോധ ശൈലിയും ആ തലത്തിൽ തന്നെയാകും. അതേസമയം സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് കോൺഗ്രസിനും തലവവേദനയായി മാറാനും ഇടയുണ്ട്. നേരത്തെ കോൺഗ്രസിലുരുണ്ടുകൂടിയ ചൂടേറിയ വിവാദങ്ങളാണ് ഇപ്പോൾ ഇടതു ചേരിയിലുള്ള പ്രശാന്ത് ബാബുവിന്റെ പരാതിയിലൂടെ പുറത്തുവന്നത്.
ചിറക്കൽ സ്കൂൾ, ഡി.സി.സി ഓഫീസ് ഉദ്ഘാടനം എന്നിവയ്ക്കായി ലക്ഷങ്ങൾ നൽകിയ പതിനഞ്ചോളം പേർ വിജിലൻസിന് മൊഴി നൽകുമെന്നാണ് സൂചന. പലരുടെയും കൈയിൽ ബാങ്ക് മുഖേനെ പ്ണംനൽകിയതിന്റെ തെളിവുകളും അതിന് സുധാകരനും സംഘവും നൽകിയ രസീതുമുണ്ടെന്നാണ് പ്രശാന്ത് ബാബുവിന്റെ അവകാശവാദം. സുധാകര വിരുദ്ദരായ നേതാക്കൾ വിജിലൻസിന് മൊഴി നൽകാനും നീക്കം നടത്തുന്നുണ്ട്.
വർഷങ്ങൾക്കു മുൻപ് കെപിസിസി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ, കെപിസിസി എക്സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരൻ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ പഴയ കോൺഗ്രസുകാരനും ഒരുകാലത്ത് സുധാകരന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ വിജിലൻസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇന്നും സുധാകരനെതിരെ ആരോപണവുമായി പ്രശാന്ത് ബാബു രംഗത്തുവന്നിരുന്നു.
സുധാകരനെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹത്തിന്റെ സാമ്പത്തിക ക്രമക്കേടുകളും അധികാരദുരുപയോഗവും വിജിലൻസ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും പ്രശാന്ത് ബാബു കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചിറക്കൽ രാജാസ് സ്കൂളിന്റെ അഞ്ചേക്രർ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനായുള്ള 32 കോടിരൂപ സുധാകരൻ ഗൾഫിൽ നിന്നുംമറ്റുമായി സമാഹരിച്ചത്് തന്റെ എംപി സ്ഥാനം ദുരുപയോഗം ചെയ്താണ്.
ഇതിനായി സുധാകരൻ തന്റെ കുറച്ചു സിൽബന്തികളെ കൂട്ടി എഡ്യൂ പാർക്കെന്ന പേരിൽ ട്രസ്റ്റു രൂപീകരിക്കുകയും ഈ പണം ട്രസ്റ്റെന്ന പേരിൽ ഈകമ്പനി കൈക്കാര്യം ചെയ്യുകയും ചെയ്തു. എന്നാൽ സ്കൂൾ ട്രസ്റ്റിന് ലഭിച്ചതുമില്ല ആപണമെങ്ങോട്ടു പോയെന്ന് കൊടുത്തവർക്കു പോലും അറിയാത്ത സാഹചര്യവുമുണ്ടായി. ഒൻപതു വർഷം കഴിഞ്ഞിട്ടും അതിന്റെ പേരിൽ പിരിച്ച കോടികളെവിടെയെന്നു പ്രശാന്ത് ബാബു ചോദിച്ചു. ആറുകോടി രൂപയുടെ വീടാണ് സുധാകരൻ നടാലിലെടുത്തത്. ഇതുകൂടാതെ ഒട്ടേറെ ആഡംബര വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. ഇതൊക്കെ അധികാരം ദുരുപയോഗം ചെയ്തു നേടിയാണ്. ഇതിനെ കുറിച്ചു വ്യക്തമായ അന്വേഷണം നടത്തണം.
1994-വരെ താൻ സുധാകരന്റെ ്കൂടെയുണ്ടായിരുന്നയാളാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക ചുറ്റുപാടുകളെ കുറിച്ചറിയാം. ആദ്യം ഡി.സി.സി പ്രസിഡന്റായി, പിന്നീട് എംഎൽഎയായി,പിന്നീട് വനം വകുപ്പ് മന്ത്രിയും എംപിയുമായി. ഡി.സി.സി ഓഫിസിനു വേണ്ടി പിരിച്ച കോടിക്കണക്കിന് രൂപ ആരുടെ കൈയിലാണുള്ളതെന്ന് ആർക്കുമറിയില്ല. ഒൻപതവർഷമായി കോൺഗ്രസുകാരുടെ അഭിമാനമായ ഡി.സി.സി ഓഫിസ് പൊളിച്ചിട്ട്.ഈക്കാര്യം വിജിലൻസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു.
പ്രശാന്ത് ബാബുവിന്റെ പരാതിയിൽ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിട്ടത്. നേരത്തെ കോൺഗ്രസിൽ ഗ്രൂപ്പുപോരിനും പരസ്പര -ആരോപണ പ്രത്യാരോപണങ്ങൾക്കുമിടയാക്കിയ സംഭവമായിരുന്നു ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കലും ഡി.സി.സി ഓഫിസ് നിർമ്മാണവും. അന്തരിച്ച കെപിസിസി ജനറൽ സെക്രട്ടറി കെ.സുധാകരനെതിരെ ഇതുമായി ബന്ധപ്പെട്ട് പരസ്യമായ ആരോപണം തന്നെ ഉന്നയിച്ചിരുന്നു. സുധാകരനെ കെപിസിസി അധ്യക്ഷനാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതിനെ തുടർന്ന് കെ.പി.സി. സി എക്സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരനും ഈയൊരു ആരോപണവുമായി രംഗത്തു വന്നിരുന്നു. ഇതു കോൺഗ്രസിൽ ഏറെ വിവാദമായതിനെ തുടർന്ന് സുധാകരനെതിരെ വിമർശനവുമായി അദ്ദേഹത്തെ എതിർക്കുന്ന മറ്റു നേതാക്കളും രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് കെ. പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയൻ പി.രാമകൃഷ്ണന്റെ ആരോപണങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് സർക്കാർ അന്വേഷണത്തിനായി വെല്ലുവിളിച്ചത്. ഇതിനെ തുടർന്നാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രശാന്ത് ബാബുവിന്റെ പരാതിയിൽ പ്രഖ്യാപിച്ചത്.