- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്ക് വിജയസാധ്യത കൂടുതൽ തിരുവനന്തപുരത്തെ സീറ്റുകളിൽ; വി മുരളീധരനെയും ഇ ശ്രീധരനെയും സുരേഷ് ഗോപിയെയും കളത്തിൽ ഇറക്കാൻ നീക്കം തകൃതി; വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കോൺഗ്രസിന്റെ മനസ്സിലുള്ളത് വേണു രാജാമണിയും; തലസ്ഥാന മണ്ഡലങ്ങളിൽ ഇക്കുറി വിഐപി സ്ഥാനാർത്ഥികളുടെ നീണ്ട നിര
തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും കോൺഗ്രസും ഒരുപോലെ വിജയപ്രതീക്ഷ വെക്കുന്ന ജില്ലയാണ് തിരുവനന്തപുരം ജില്ല. ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയപ്രതീക്ഷയുള്ളത് ജില്ലയിലെ മണ്ഡലങ്ങളിലാണ്. അതുകൊണ്ട് തന്നെ അരയും തലയും മുരുക്കി കാര്യമായി തന്നെ ബിജെപി കളത്തിലുണ്ട്. ഈ മണ്ഡലങ്ങളിലേക്ക് വിഐപി സ്ഥാനാർത്ഥികളെ തന്നെ കളത്തിലിറക്കാനാണ് ബിജെപി നേതാക്കളുടെ ആലോചന. ഇ ശ്രീധരൻ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യമാണ് ഇതിൽ ശക്തമായി ഉയർന്നിരിക്കുന്നത്. ഉദ്യോഗസ്ഥ വൃന്ദം വോട്ടുബാങ്കായ തിരുവനന്തപുരത്ത് ശ്രീധരനെ പോലുള്ള സ്ഥാനാർത്ഥി എത്തിയാൽ അത് വിജയസാധ്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം ജില്ല പിടിക്കുന്ന പാർട്ടി അഥവാ മുന്നണി കേരളം ഭരിക്കും എന്നതാണ് കാലങ്ങളായുള്ള ശീലം. അതുകൊണ്ട് തന്നെ തലസ്ഥാനം പിടിക്കാൻ വിഐപി സ്ഥാനാർത്ഥികളെയാണ് പരിഗണിക്കുന്നത്. 14 നിയമസഭാ മണ്ഡലങ്ങളുള്ള തലസ്ഥാനജില്ലയിൽ ഇപ്പോഴത്തെ മുന്നണി സംവിധാനത്തിൽ നടന്ന കഴിഞ്ഞ ഏഴു നിയമസഭാ തിരഞ്ഞടുപ്പിലും ഇതാവർത്തിച്ചു. തിരുവനന്തപുരം ജില്ലയിലെ ഭൂരിപക്ഷത്തിന് ആനുപാതികമായിട്ടായിരുന്നു പലപ്പോഴും സംസ്ഥാനത്ത് മുന്നണിയുടെയും ഭൂരിപക്ഷം. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണത്തിന്റെ ഉരകല്ലാണ് തിരുവനന്തപുരം ജില്ലയെ രാഷ്ട്രീയ കക്ഷികൾ കാണുന്നത്.
എന്നാൽ ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞെന്നുവരാം. ജില്ലയിൽ ബിജെപി ഉയർത്തുന്ന ഭീഷണിയിൽ തലസ്ഥാന ജില്ലയുടെ തലക്കുറി മാറ്റിയെഴുതിയേക്കാം. അതേസമയം ശ്രീധരനെയും സുരേഷ് ഗോപിയെയും കളത്തിൽ ഇറക്കാൻ ബിജെപി ആലോചിക്കുമ്പോൾ കോൺഗ്രസും ഒരു വിഐപി സ്ഥാനാർ്ഥിയെ മനസിൽ കരുതുന്നുണ്ട്. മുതൽ മുൻ നെതർലാൻഡ് അംബാസിഡർ ഡോ.വേണു രാജാമണി വരെ തലസ്ഥാനത്ത് മത്സരിക്കാൻ ഇറങ്ങുമെന്നാണ് സൂചന. വട്ടിയൂർക്കാവിലേക്കാണ് വേണുവിനെ കോൺഗ്രസ് പരിഗണിക്കുന്നത്.
കേന്ദ്ര മന്ത്രി വി. മുരളീധരൻ മുതൽ നടൻ സുരേഷ് ഗോപി വരെ കളത്തിൽ ഇറങ്ങും എന്നും സൂചന. അവസാന നിമിഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വമ്പൻ വിഐപികളും തലസ്ഥാനത്ത് സ്ഥാനാർത്ഥിയായി ലാൻഡ് ചെയ്താൽ അത്ഭുതപ്പെടാനില്ല. 1987 മുതൽ ഇതുവരെ നടന്ന 7 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലിൽ യുഡിഎഫും മൂന്നിൽ എൽഡിഎഫും ജയിച്ചു. ഈ ഏഴു തിരഞ്ഞെടുപ്പിലും തിരുവനന്തപുരം ജില്ല ജയിച്ച മുന്നണിക്കൊപ്പം നിന്നു .1987ൽ എൽഡിഎഫിനു ഗംഭീര തുടക്കമായിരുന്നു.
അന്ന് അധികാരത്തിൽ വരുമ്പോൾ ജില്ല അവർ തൂത്തുവാരി.14 ൽ 13 സീറ്റിലും ഇടതമുന്നണി ജയിച്ചു. യുഡിഎഫിന് തിരുവനന്തപുരം വെസ്റ്റ് സീറ്റിലെ വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജില്ലാ കൗൺസിലിലെ വിജയത്തിലെ അമിത ആത്മവിശ്വാസത്തിൽ തുടർഭരണം കൊതിച്ച നാലാം വർഷം നിയമസഭ പിരിച്ചു വിട്ടുപിരിച്ചുവിട്ടു 91ൽ നടത്തിയ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 9 സീറ്റും നേടി. സംസ്ഥാനഭരണവും. ഉറപ്പിച്ചു. എൽഡിഎഫ് അഞ്ച് സീറ്റു കൊണ്ടു തൃപ്തിപ്പെട്ടു. 96ൽ വിജയം വീണ്ടും എൽഡിഎഫിനൊപ്പം പോയപ്പോൾ ജില്ലയിൽ ഇടതുമുന്നണിക്ക് ഒമ്പത് സീറ്റ്. യുഡിഎഫിന് നാലും പാറശാലയിൽ ഒരു സ്വതന്ത്രനും വിജയിച്ചു.
2001ൽ ജില്ലയിൽ 9 സീറ്റുമായി യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചുവന്നു. ഇടതുമുന്നണിക്ക് നാല് സീറ്റ്. കഴക്കൂട്ടത്തു നിന്ന് ഒരു സ്വതന്ത്രനും ജയിച്ചു. 2006ൽ മേശ വീണ്ടും ഇടതുമുണങ്ങിക്ക് നേരേ തിരിഞ്ഞു. ഇടതുമുന്നണിക്ക് 9 സീറ്റും ഭരണവും യുഡിഎഫ് അഞ്ചു സീറ്റ് കൊണ്ട് തൃപ്തിപ്പെട്ടു. 2011 ൽ ജില്ലയുടെ രാശി വീണ്ടും യുഡിഎഫിന് അനുകൂലമാകുന്നു എട്ടു സീറ്റ് .ഭരണം നഷ്ടപ്പെട്ട ഇടതുമുന്നണിക്ക് ആറും.
പിണറായി വിജയൻ അധികാരത്തിൽ വന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് നേരെ തിരിഞ്ഞു. ഇടതുമുന്നണിക്ക് ഒമ്പതും യുഡിഎഫിന് നാലും. നേമം ബജെ പി കൈയടക്കി. എന്നാൽ ഇത്തവണ രംഗം മാറുകയാണ്. കോൺഗ്രസിലും ബിജെപിയിലും വിഐപി സ്ഥാനാർത്ഥികളുടെ തള്ളിക്കയറ്റം തെരഞ്ഞെടുപ്പ് ഫലങ്ങളെ മാറ്റിമറിച്ചേക്കാം. ഇക്കുറി ജില്ലയിൽ ഭൂരിപക്ഷം കിട്ടുന്ന മുന്നണി തന്നെ കേരളം ഭരിക്കണമെന്നില്ല.
മറുനാടന് മലയാളി ബ്യൂറോ