- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സർക്കാർ കുടുംബത്തോടൊപ്പം ഉണ്ട് എന്ന് പറയുകയാണ്..പക്ഷെ പ്രവൃത്തിയിലതില്ല; സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടാവണമെങ്കിൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണം'; വാളയാർ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം
തിരുവനന്തപുരം: വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
വാളയാർ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർ വിചാരണ വേണമെന്ന സംസ്ഥാന സർക്കാരിന്റെയും മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് പുനർ വിചാരണ ചെയ്യാൻ പോക്സോ കോടതിക്ക് ഹൈക്കോടതി നിർദ്ദേശവും നൽകി.
അതേസമയം സർക്കാർ കുടുംബത്തോടൊപ്പമെന്ന് പറയുമ്പോഴും പ്രവർത്തിയിലില്ലെന്ന് പെൺകുട്ടികളുടെ അമ്മ വിമർശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ മാതാപിതാക്കൾക്ക് സാധിച്ചില്ല. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജനും ചാക്കോക്കുമെതിരെ നടപടി വേണം. വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് പ്രവീൺ എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തതും അന്വേഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
കേസിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ഈ വിധി ഇന്ത്യൻ ജുഡീഷ്യൽ വ്യവസ്ഥയിൽ തന്നെ അപൂർവ്വങ്ങളിൽ ഒന്നായിരുന്നു. സാധാരണ ഗതിയിൽ ഒരു കേസിൽ ഒരാളെ ഒരിക്കൽ മാത്രമേ വിചാരണ ചെയ്യാൻ സാധിക്കാവൂ. പ്രോസിക്യൂഷനാണ് ഇക്കാര്യത്തിൽ നിർണായക നീക്കം നട ത്തേണ്ടത്. അപ്പീൽ കോടതി വിചാരണ കോടതി എന്തു പരിശോധിച്ചു എന്നാണ് പരിശോധി ക്കു ന്നത്. കേസ് അന്വേഷിച്ചവർ തെളിവുകൾ അടക്കം അട്ടിമറിച്ച ഈ കേസിൽ അപൂർവ്വമായ സംഭ വമാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി വിധി അനുസരിച്ച് ഇനി വിചാരണ നടക്കണമെങ്കി ൽ കേസിൽ പുനരന്വേഷണവും നടത്തേണ്ടതുണ്ട്. ഇപ്പോൾ വെറുതേവിട്ട പ്രതികൾ വീണ്ടും പ്ര തികളാകും. കൂടാതെ സർക്കാർ മറ്റൊരു അന്വേഷണത്തെ വെക്കേണ്ടിയും വന്നേക്കും. വിധി ക്കെതിരെ പ്രതികൾക്ക് സുപ്രീംകോടതിയെ സമീപിക്കാൻ സാധിക്കുമെങ്കിലും അത് എന്നു സം ഭവിക്കുമെന്നാണ് അറിയേണ്ടത്. ഇനി അന്വേഷണം നടക്കുമ്പോൾ ചില പ്രമുഖരും വന്നേക്കാമെന്ന വിലയിരുത്തലുമുണ്ട്.
കേസ് തേച്ച് മായ്ച്ച് കളയാൻ സിപിഎം ഇടപെട്ടു നടത്തിയ ശ്രമത്തിന്റെ ഭാഗമായി വന്ന പ്രതിക ൾ ആണ് കേസിലുള്ളത്. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയും പാർട്ടിക്ക് വേണ്ടി ഓപ്പറേ ഷൻസ് നടത്തുന്ന താഴെത്തട്ടിലുള്ള ചിലരെ പിടിച്ച് പ്രതികളാക്കി മാറ്റുകയായിരുന്നു എന്നാണ് വാളയാർ കേസിനെക്കുറിച്ച് നിലനിൽക്കുന്ന ശക്തമായ ആക്ഷേപം. അതുകൊണ്ട് കൂടിയാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുന്നത്. നിലവിൽ ഇതിനെ ഹൈക്കോടതി അനുകൂ ലിച്ചിട്ടില്ല. എന്നാൽ പുനർവിചാരണയുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ സർക്കാരിന് ഈ കേസ് സിബിഐക്ക് വിടാവുന്നതുമാണ്.
വാളയാറിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിന്നിരയായാണ് പെൺകുട്ടികൾ കൊല്ലപ്പെട്ട ത്. യഥാർത്ഥ പ്രതികൾ കാണാമറയത്താവുകയും പ്രതിപ്പട്ടികയിൽ ചിലർ പ്രതികളായി ചേർക്ക പ്പെടുകയും ചെയ്തു. എന്നാൽ ഇവർ ദുർബലമായ ചാർജ് ഷീറ്റിന്റെ ബലത്തിൽ അവർ പാലക്കാട് സെഷൻസ് കോടതിയിൽ നിന്നും ഊരിപ്പോരുകയും ചെയ്തു. കേസ് അന്വേഷണത്തിനു നേതൃ ത്വം നൽകി പ്രതിപ്പട്ടികയിലുള്ളവരെ രക്ഷിക്കാൻ നേതൃത്വം നൽകിയത് പൊലീസും. ഇതാണ് വാളയാറിൽ ഉയർന്ന ആരോപണം. വാളയാർ കേസിന്റെ എല്ലാ ഘട്ടത്തിലും ഒത്തുകളി ദൃശ്യമാ ണ്. അതിനാൽ കേസിൽ പുനരന്വേഷണം ആവശ്യമാണ്.
വാളയാർ കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് മനസിലാക്കി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകൃതമായ ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറമാണ് വാളയാറിൽ പ്രതിഷേധം ശക്തമാക്കിയത്.. വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദ രിമാർ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മിഷനും റിപ്പോർട്ട് നൽകിയിരുന്നു. മുൻ ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനുമായ പി.കെ.ഹനീഫയെയാണു ജുഡീഷ്യൽ കമ്മി ഷനായി നിയോഗിച്ചിരുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ കുറ്റക്കാ ർക്കെതിരെ കർശന നടപടിക്കാണ് കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തത്.
ഡിവൈഎസ്‌പി സോജനെ ക്രൈംബ്രാഞ്ച് എസ്‌പിയാക്കുന്നതാണ് പിന്നീട് കണ്ടത്. പ്രായപൂർത്തിയാ കാത്ത ഈ രണ്ടു പെൺകുട്ടികൾ സ്വമനസോടെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്ത താണ് എന്നാണ് ഒരു ചാനലിൽ ഡിവൈഎസ്‌പി പറഞ്ഞത്. ഇതേ ഡിവൈഎസ്‌പിയാണ് എസ്‌പിയായി നിയമിതനായി. സോജനെ എസ്‌പിയാക്കിയ പ്രമോട്ട് ചെയ്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. 52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് ദളിത് സഹോദരിമാർ വാളയാറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ആണിത്. പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലര യ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. മാർച്ച് 4 -ന് ഇളയകുട്ടിയും ഇതേ രീതിയിൽ മരിച്ചു. ക്രൂരമായ ലൈംഗിക പീഡനത്തിന് ഈ പിഞ്ചു കുട്ടികൾ ഇരകളായിരുന്നു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തിയത്.