- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ കാടുകളില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മുറിച്ചെടുക്കും, ഐസ് നിറച്ച കണ്ടെയ്നറുകളില്‍ സൂക്ഷിക്കുന്നത് ഒന്നരമാസം; പിന്നീട് നീണ്ട യാത്ര; ലളിതമായ പരിപാലനവും ഒരു മാസത്തോളം നിലനില്ക്കുന്നതും ഫിര്‍ മരങ്ങളുടെ പ്രത്യേകത; വിപണിയില്‍ ബജറ്റിനനുസരിച്ചുള്ള മരങ്ങളും സുലഭം; യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഹരിതശോഭ നല്‍കുന്ന ഫിര്‍ മരങ്ങള്‍
അബുദാബി: യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഹരിതശോഭ നല്‍കുന്ന ഫിര്‍ മരങ്ങള്‍ വിദേശത്തുനിന്ന് എത്തിച്ചു. ആഘോഷങ്ങളുടെ വേറിട്ട ഭംഗി വര്‍ധിപ്പിക്കുകയാണ് ഇവ. പ്രധാനമായും അമേരിക്ക, കാനഡ, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളിലെ കാടുകളില്‍നിന്നാണ് ഈ അസ്സല്‍ മരങ്ങള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. നോബിള്‍, നോര്‍ഡ്മാന്‍, ഫ്രൈസര്‍, ബല്‍സാം, ഗ്രാന്‍ഡ് തുടങ്ങിയ വിവിധ വെറൈറ്റികളില്‍ നോബിളസ് ഫെയര്‍യും നോര്‍ഡ്മാന് വിഭാഗവും മിക്കവരും ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് ഇവയുടെ രൂപഭംഗിയും മനോഹരമായ സുഗന്ധവും അതിനെ വേറിട്ടു നില്‍ക്കുന്നു.
പ്രവാസി സമൂഹത്തില്‍, അതായത് മലയാളികള്‍ ഉള്‍പ്പെടെ, ക്രിസ്മസ് ട്രീയ്ക്കുള്ള ആവേശം വര്‍ഷംതോറും വര്‍ധിച്ചുവരുകയാണ്. വിപണിയില്‍ ഓരോരുത്തരുടെയും ബജറ്റിനനുസരിച്ചുള്ള അസ്സല്‍ ഫിര്‍ മരങ്ങളും സുലഭമാണ്. പോണ്‍സിറ്റിയ ചെടികള്‍ എന്നതു പോലെ, ക്രിസ്മസ് ആഘോഷങ്ങളെ വര്‍ണാഭമാക്കുന്ന ചെറിയ വലിപ്പമുള്ള പീസിയ അബിസ്, ചാംസി പാരിഷ് പോലുള്ള ചെടികളും വിപണിയില്‍ ലഭ്യമാണ്. ഹോളണ്ടില്‍നിന്നാണ് ഇവയുടെ അസ്സല്‍ വേരുകള്‍ എത്തിക്കുന്നത്. വലിപ്പവും വിലയും കുറഞ്ഞ ഇവ ചെറിയ രീതിയിലുള്ള ആഘോഷങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് അധികവും വാങ്ങുന്നത്.
പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകളെ ഒഴിവാക്കി പരിസ്ഥിതിക്ക് അനുകൂലമായ ഈ ഫിര്‍ മരങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് ഇന്ന് ഏറെ. ഈ മരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, ആയാസരഹിതമായ പരിപാലനവും ഒരു മാസത്തോളം തനിമയോടെ നിലനില്‍ക്കുന്നതുമാണ്. വലിയ കപ്പലുകളിലൂടെ യുഎഇയിലെത്തിക്കുന്ന ഈ മരങ്ങള്‍, ആദ്യഘട്ടത്തില്‍ വിദേശ കാടുകളില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മുറിച്ചെടുക്കുന്നു. പിന്നീട് ഐസ് നിറച്ച കണ്ടെയ്നറുകളില്‍ സൂക്ഷിച്ച് ഏകദേശം ഒന്നരമാസം നീണ്ട യാത്രയ്ക്കായി തയ്യാറാക്കുന്നു. യുഎഇയിലെത്തിയശേഷം, ഇവ ഒരു മാസത്തോളം മുരുകാതെ നിലനില്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടാതെ തുടരുന്നു. വില സാഹചര്യങ്ങള്‍ക്കും ആരോഗ്യകരമായ അന്തരീക്ഷത്തിനുമൊപ്പം, ആഘോഷങ്ങളുടെ ഹരിതഭംഗി ഉയര്‍ത്തുന്ന ഈ ഫിര്‍ മരങ്ങള്‍, ഈ വര്‍ഷത്തും പ്രവാസികളില്‍ വലിയ ആവേശമുണര്‍ത്തുന്നുണ്ട്.
ഡിസംബര്‍ ഒന്നിനു തന്നെ അസ്സല്‍ ഫിര്‍ മരങ്ങള്‍ വാങ്ങി അലങ്കരിച്ച് ക്രിസ്മസ് കാലത്തെ വരവേല്‍ക്കുന്ന പതിവുണ്ട് വിദേശികള്‍ക്ക്. ഈ പാത പിന്തുടര്‍ന്ന് മലയാളികളും നിര്‍ജീവമായ പ്ലാസ്റ്റിക് ട്രീയെ ഒഴിവാക്കി ഫിര്‍ മരങ്ങളെ വാങ്ങുന്നതിനാല്‍ ആവശ്യക്കാരുടെ എണ്ണം കൂടിയതായി കച്ചവടക്കാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കണ്ടെയ്‌നര്‍ ക്ഷാമം മൂലം ട്രീ എത്താന്‍ വൈകിയതിനാല്‍ കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമുണ്ടായി. ഇതു മറികടക്കാന്‍ മുന്‍കൂട്ടി ഓര്‍ഡര്‍ സ്വീകരിച്ചാണ് ആവശ്യക്കാര്‍ക്ക് ഫിര്‍മരങ്ങള്‍ എത്തിച്ചു വിതരണം ചെയ്തുവരുന്നത്.
ഇനവും വലുപ്പവും അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. എങ്കിലും 125-140 സെന്റിമീറ്റര്‍ വലുപ്പമുള്ള അസ്സല്‍ ഫിര്‍ മരങ്ങള്‍ക്ക് 175 ദിര്‍ഹമാണ് ശരാശരി നിരക്ക്. 145-170 സെ.മീ വലുപ്പമുള്ളവയ്ക്ക് 265 ദിര്‍ഹം, 175-200 സെ.മീ 365, 205-230 സെ.മീ 545, 235-280 സെ.മീ 745 ദിര്‍ഹം വിലയുണ്ട്. ക്രിസ്മസ് അലങ്കാരങ്ങളില്‍ പ്രധാനമായ പോണ്‍സിറ്റിയ ചെടികള്‍ക്കും ആവശ്യക്കാര്‍ ഏറെ. ചുവപ്പ്, പര്‍പ്പിള്‍, വെള്ള നിറങ്ങളില്‍ 5 തരം 6, 8, 12, 13, 17 സെ.മീ വലിപ്പമുള്ളവയ്ക്കു യഥാക്രമം 10. 30, 38, 75 ദിര്‍ഹമിന് ലഭിക്കും. വിവിധ ഷോപ്പുകളില്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകും.