- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹ: തൃശൂർ വെങ്കിടങ്ങ് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. തൊയക്കാവ് അമ്പലത്ത് വീട്ടിൽ നിയാസ് (32) ആണ് മരണപ്പെട്ടത്. മകന്റെ പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ വ്യാഴാഴ്ച വൈകീട്ടാണ് നിയാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ ഷഫിയും ആറും മൂന്നും വയസ്സുള്ള മക്കളും നിയാസിനൊപ്പം ഖത്തറിലുണ്ട്. 10 വർഷമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. തൊയക്കാവ് നോർത്ത് ജുമാമസ്ജിദ് സെക്രട്ടറി അബ്ദുൽ അസീസാണ് പിതാവ്. മാതാവ് നൂർജഹാൻ. സഹോദരങ്ങൾ: നവാസ് (ഖത്തർ), നസീമ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story