- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡാനന്തര ചികിത്സക്ക് പണമീടാക്കാനുള്ള സർക്കാർ തീരുമാനം: കലക്ട്രേറ്റ് പടിക്കൽ ആശുപത്രി സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം കൗതുകമായി
കണ്ണൂർ: കെ വി ഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ നിന്നും പണ മീടാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യുത്ത് കോൺഗ്രസ്.കണ്ണുർ കലക്ടറേറ്റിനു മുൻപിൽ പ്രതീകാത്മക ആശുപത്രി സൃഷ്ടിച്ചു കൊണ്ടാണ് യുത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
സ്റ്റെതസ്‌കോപ്പുമായി ഡോക്ടർ, തൂവെള്ള വസ്ത്രമണിഞ്ഞ് മാലാഖയെ പോലെ രോഗിയെ പരിചരിക്കുന്ന നഴ്സ്, ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പ്രാഥമിക ചികിൽസ നടത്താൻ ഒ പി കൗണ്ടർ, രോഗികളെ കിടത്തി ചികിൽസിക്കാൻ ബെഡ്, അടിയന്തിര ഘട്ടത്തിൽ രോഗിക്ക് നൽകാൻ ഗ്ലൂക്കോസ് സ്റ്റാന്റ്, കലക്ടറേറ്റ് പടിക്കൽ ഇത്രയും സൗകര്യങ്ങൾ കണ്ട്അതുവഴി കടന്നുപോയ ജനങ്ങൾ കൗതുകം കൊണ്ട് പ്രതികാ ത്മക. ആശുപത്രി സന്ദർശിക്കാനെത്തി.
കലക്ടറേറ്റ് പടിക്കലിൽ ആശുപത്രി സൗകര്യം തുറന്നുവോയെന്ന സംശയം തോന്നിപ്പിക്കുമാറായിരുന്നു സമരപന്തൽ ഒരുക്കിയിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി ആശുപത്രി സൗകര്യമൊരുക്കിയ സമരപന്തലിലേക്ക് കടന്നുവന്നതോടെ സമരത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമായി.
പിണറായി സർക്കാർ കോവിഡാന്തര ചികിൽസക്ക് മുൻഗണനേതര വിഭാഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ ചികിൽസക്ക് ഫീസ് ഈടാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തിയത്. നീലക്കാർഡും വെള്ളക്കാർഡും ഉള്ളവരിൽ നിന്നും ആശുപത്രിയിൽ ചികിൽസിക്കായെത്തുന്നവരിൽ നിന്നും ഫീസ് ഈടാക്കാൻ തീരുമാനിച്ചതിന് എതിരെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി വ്യത്യസ്തമായ രീതിയിൽ സമരം നടത്തിയതെന്ന് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് പറഞ്ഞു
കോവിഡ് പ്രതിസന്ധികാരണം തൊഴിലും കൂലിയും ഇല്ലാതെ ജനങ്ങൾ ദുരിതത്തിലായി ജീവിക്കാൻ കഴിയാത്ത അവസരത്തിൽ ജനങ്ങളെ പിഴിയാനുള്ള സർക്കാർ തീരുമാനം എത്രയും പെട്ടെന്ന് പിൻവലിച്ച് ജനങ്ങൾക്ക് സൗജന്യ ചികിൽസ ഒരുക്കണമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സുധീപ് ജയിംസ് ആവശ്യപ്പെട്ടു.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, വിനീഷ് ചുള്ളിയാൻ, കെ.കമൽ ജിത്ത്,റോബർട്ട് വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്,ശ്രീജേഷ് കോയിലെരിയൻ,ശരത്ത് ചന്ദ്രൻ, സജേഷ് അഞ്ചരക്കണ്ടി വരുൺ എംകെ, നികേത് നാറാത്ത്, സനോജ് പാലേരി,ആഷിത്ത് അശോകൻ, അമൽ ജിത്ത് സി.പി, ജിതേഷ് മണൽ, ലൗജിത്ത് കുന്നംകൈ, ഫമീദ കെപി, വരുൺ സിവി, അജിത്ത് വിപി,നിധിൻ, ജബ്ബാർ മയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.