അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

Update: 2026-01-27 12:19 GMT

മനാമ : അൽ ഫുർഖാൻ സെൻറർ മലയാളം വിഭാഗത്തിന്‌റെ 2026-2027 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് സൈഫുള്ള ഖാസിം ജനറൽ സെക്രട്ടറി മനാഫ്‌ സി കെ ട്രഷറർ നൗഷാദ്‌ പിപി (സ്കൈ) എന്നിവരാണ്‌ പ്രധാന ഭാരവാഹികൾ.

അഡ്വൈസറി ബോർഡ്‌ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ മജീദ്‌ തെരുവത്ത്‌ (പബ്ലിക്‌ റിലേഷൻ), മൂസ സുല്ലമി (പ്രിൻസിപ്പാൾ അദ്‌ലിയ മദ്രസ്സ), ബഷീർ മദനി (സാമൂഹിക ക്ഷേമം) എന്നിവർ നിശ്ചിത വകുപ്പുകളും കൈകാര്യം ചെയ്യും.

വൈസ്‌ പ്രസിഡൻറ്മാർ സുഹൈൽ മേലടി(വിദ്യാഭ്യാസം), ഷറഫുദ്ധീൻ അബ്ദുൽ അസീസ്‌ (പബ്ലിക്കേഷൻ) അബ്ദുൽ റഹ്‌മാൻ ദീവാൻ (ഇവൻ്റെ് മാനേജ്മെൻ്റ്). അബ്ദുൽസലാം ബേപ്പൂർ (പ്രോഗ്രാം) ഹിഷാം കുഞ്ഞഹമ്മദ്‌ (ദ അ് വ) ഫിറോസ്‌ ഒതായി (സോഷ്യൽ മീഡിയ), ഇഖ്ബാൽ അഹമ്മദ്‌ (പബ്ലിസിറ്റി) എന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും നിശ്ചയിച്ചു.

യുവജന വിഭാഗം പ്രസിഡൻറ് ആയി ആരിഫ്‌ അഹമദും സെക്രട്ടറിയായി അബ്ദുൽ ബാസിതും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു വിവിധ വകുപ്പുകളിയായി മുഹമ്മദ്‌ ശാനിദ്‌ (അക്കൗണ്ട്സ്‌), സഹീദ്‌ പുഴക്കൽ (ഓഡിറ്റ്‌), ആദിൽ അഹമ്മദ്‌ (മദ്‌റസ), ഫാറൂഖ്‌ ട്രാൻസ്പോർട്ടേഷൻ) , മുസ്ഫിർ മൂസ (ഡോക്യുമന്റെസ്‌) അബ്ദുൾ ഹകീം, മാഹിൻ, നസീഫ്‌ ടി.പി, ഇസ്മയിൽ പാലൊളി (ഓഡിയോ, വീഡിയോ) യൂസുഫ്‌ KP, ഇല്യാസ്‌ കക്കയം, അബ്ദുള്ള പുതിയങ്ങാടി, നജീബ്‌ (റെഫ്രഷ്‌മന്റ്‌), മുജീബ്‌ എടച്ചേരി, മുബാറക്ക്‌ വികെ (വളണ്ടിയർ) തുടങ്ങിയവരേയും ചുമതലപ്പെടുത്തി. സെലക്ഷൻ കമ്മിറ്റി യോഗം ഫിറോസ്‌ ഒതായി നിയന്ത്രിച്ചു. അജ്‌ മ ൽ മദനി (ദമ്മാം) ഉദ്‌ ബോധനം നടത്തി. സൈഫു ല്ല ഖാസിം അധ്യക്ഷത വഹിച്ചു. സുഹൈ ൽ മേലടി റിപ്പോർട്ടും മനാഫ്‌ സി കെ സാമ്പതിക റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുസ്സലം ബേപ്പൂർ സ്വാഗതവും മനാഫ്‌ സി കെ നന്ദിയും പറഞ്ഞു.

സൈഫുള്ള ഖാസിം (പ്രസിഡൻറ്)

മനാഫ്‌ സി കെ (ജനറൽ സെക്രട്ടറി)

നൗഷാദ്‌ പിപി (ട്രഷറർ)

Similar News