ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂര്‍

Update: 2025-12-20 14:08 GMT

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ ഇന്ത്യന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച നൂറാമത് രക്തദാന ക്യാമ്പ് സന്ദര്‍ശിച്ച പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ പിഎംഎ ഗഫൂര്‍, ബിഡികെ രക്തദാന മേഖലയില്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമെന്ന് അഭിപ്രായപ്പെട്ടു. ഒരു തുള്ളി രക്തം ആയിരങ്ങള്‍ക്കുള്ള ജീവപ്രതീക്ഷയാകുന്ന സേവനത്തിന്റെ സൗന്ദര്യമാണെണെന്നും രക്തം കുടിക്കുന്നവരുടെ കാലത്ത് രക്തം നല്‍കുന്ന കാഴ്ച മനോഹരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഡികെ 2018 ല്‍ നടത്തിയ സ്‌നേഹ സംഗമത്തില്‍ പിഎംഎ ഗഫൂര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തിയിരുന്നു. ഇത്തവണ ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പുസ്ത്‌കോത്സവത്തില്‍ പങ്കെടുക്കുവാന്‍ ബഹ്റൈനില്‍ എത്തിയപ്പോഴായിരുന്നു ബിഡികെ രക്തദാന ക്യാമ്പ് സന്ദര്‍ശിച്ചത്. പിഎംഎ ഗഫൂറിനും ബഹ്റൈന്‍ കേരളീയ സമാജത്തിനും ബിഡികെ ബഹ്റൈന്‍ ഭാരവാഹികള്‍ കൃതജ്ഞത അറിയിച്ചു.

Similar News