അല്‍ഫുര്‍ഖാന്‍ ശൈത്യകാല ഖൈമ' സംഘടിപ്പിച്ചു

Update: 2026-02-10 14:29 GMT

മനാമ: അല്‍ഫുര്‍ഖാന്‍ സെന്റര്‍ന്റെ ആഭിമുഖ്യത്തില്‍ സഖീറില്‍ ശൈത്യകാല ഖൈമ സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പില്‍ അല്‍ഫുര്‍ഖാന്‍ മെമ്പര്‍മാര്‍, QHLS പഠിതാക്കള്‍, മദ്രസ്സാ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ മുതലായവര്‍ പങ്കെടുത്തു.

ഫെബ്രുവരി 5 ന് വൈകുന്നേരം ആരംഭിച്ച ക്യാമ്പില്‍ അബ്ദുള്‍ ലത്തീഫ് അഹമ്മദ്, മൂസ സുല്ലമി എന്നിവര്‍ ലാഭകരമായ കച്ചവടം, സംഘടിത പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം എന്നീ ശീര്‍ഷകങ്ങളില്‍ ഉല്‍ബോദനം നടത്തി. ഡോ. ഇസ്മയില്‍ റമദാനില്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ വിഷയങ്ങള്‍ ഓര്‍മപ്പെടുത്തി.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ലെമണ്‍ സ്പൂണ്‍, ക്വിസ് മല്‍സരം, കസേരകളി, വടം വലി തുടങ്ങിയ വിനോദ പരിപാടികളും ഉണ്ടായിരുന്നു.

ജനറല്‍ സെക്രട്ടറി മനാഫ് കബീര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റെ സൈഫുള്ള കാസിം തന്റെ അദ്ധ്യക്ഷ ഭാഷണത്തില്‍ ഷഅബാന്റെ പ്രാധാന്യവും, റമദാനിലേക്കുള്ള മുന്നൊരുക്കത്തെ കുറിച്ചും ഓര്‍മപ്പെടുത്തി.അബ്ദുള്‍ മജീദ് തെരുവത്ത്, നൗഷാദ്, മുഹമ്മദ് NK എന്നിവര്‍ പ്രസീഡിയം അലങ്കരിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ അബ്ദുള്‍ റഹ്മാന്‍ ദിവാന്‍, സുഹൈല്‍, അബ്ദുള്‍ ബാസിത്ത്, ഫിറോസ് ഒതായി, മുജീബ് റഹ്മാന്‍, മുബാറക്ക്, മുസ്ഫിര്‍, ഇല്യാസ്, യൂസുഫ് കെ പി, ഇക്ബാല്‍, മുഹ്യുദ്ധീന്‍, ഫാറൂക്ക്, മാഹിന്‍, ഹക്കീം, നസീഫ്,അബ്ദുള്ള, സമീല്‍, ഫെഹ്മിദ് എന്നിവരും പരിപാടി നിയന്ത്രിച്ചു

വനിതാ വിംഗ് പ്രവര്‍ത്തകരായ, കമറുന്നീസ, ബിനു, നസീമ, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഡോ. നസീഹ സ്ത്രീകള്‍ ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി. സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ വിനോദ പരിപാടികള്‍ ഫജ്‌ന, സാജിദ, സബീല, സഫ എന്നിവര്‍ നിയന്ത്രിച്ചു.രാത്രി ഒരു മണിയോടെ ക്യാമ്പ് സമാപിച്ചു.

Similar News