രക്തദാന ക്യാമ്പ് നടത്തി

Update: 2024-10-19 13:30 GMT
  • whatsapp icon

കാരന്തൂര്‍: ജീവദ്യുതി -പോള്‍ ബ്ലഡ് പദ്ധതിയുടെ ഭാഗമായി മര്‍കസ് ഗേള്‍സ് എന്‍ എസ് എസ് യൂണിറ്റ് ഇഖ്‌റ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രിന്‍സിപ്പല്‍ അബ്ദുറശീദ് ഉദ്ഘടനം നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ റശീജ ക്യാമ്പിന് നേതൃത്വം നല്‍കി. അധ്യാപകരും മര്‍കസ് സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും ആര്‍ട്‌സ് കോളേജ്, ഐ.ടി.ഐ വിദ്യാര്‍ഥികളും ക്യാമ്പില്‍ രക്തം ദാനം ചെയ്തു. എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 1.30 ന് അവസാനിച്ചു.

Tags:    

Similar News