സിഎംഎഫ്ആര്‍ഐ വിന്റര്‍ സ്‌കൂള്‍ പത്മശ്രീ ജേതാവ് ഡോ ശോശാമ്മ ഐപ് ഉദ്ഘാടനം ചെയ്യും

Update: 2025-01-14 11:06 GMT

കൊച്ചി: സമുദ്രജീവികളുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂള്‍ ഇന്ന് (ജനു 15 ബുധന്‍) രാവിലെ 10.30ന് പത്മശ്രീ ജേതാവ് ഡോ ശോശാമ്മ ഐപ് ഉദ്ഘാടനം ചെയ്യും. വെച്ചൂര്‍ പശു സംരക്ഷണത്തിലൂടെ ശ്രദ്ധേയയായ ഡോ ശോശാമ്മ ഐപ് കേരള വെറ്ററിനറി സര്‍വകലാശായില്‍ മുന്‍ അധ്യാപികയും മൃഗ പ്രജനന-ജനിതക പഠന മേഖലയില്‍ വിദഗ്ധയുമാണ്.

കടല്‍ജീവികളുടെ ജീനോം വിശകലനം ഉള്‍പ്പെടെ ജനിതകപഠന മേഖലയില്‍ ഏറ്റവും പുതിയ അറിവും സാങ്കേതികവിദ്യകളും യുവഗവേഷകരെ പരിചയപ്പെടുത്തുന്ന സിഎംഎഫ്ആര്‍ഐ വിന്റര്‍ സ്‌കൂള്‍ 21 ദിവസം നീണ്ടു നില്‍ക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവ ശാസ്ത്രജ്ഞരും സര്‍വകലാശാല അധ്യാപകരുമാണ് പങ്കെടുക്കുന്നത്.

Tags:    

Similar News