ഇടപ്പളളി കഥകളി ആസ്വാദക സദസിന്റെ 22-ാ0 വാര്‍ഷികം ആഘോഷിച്ചു

Update: 2025-01-27 09:58 GMT

ന്ത്യന്‍ പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും, നിലനിര്‍ത്താനുമായി നിലകൊള്ളുന്ന ഒരു സുപ്രധാന സാംസ്‌കാരിക സംഘടനയായ ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ 22-ാ0 വാര്‍ഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. 'ഗോദവര്‍മ്മ അനുസ്മരണം' എന്ന ശീര്‍ഷകത്തോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് സംഘടിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ ഇടപ്പളളി കഥകളി ആസ്വാദക സദസ്സിന് ഇന്ത്യയ്ക്കകത്തും, വിദേശത്തുമുള്‍പ്പെടെ 2000 അംഗങ്ങളുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി 'ബകവധം' പ്രത്യേക കഥകളി അവതരണവും, കേരളത്തിന്റെ ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പരിപോഷണത്തില്‍ മുഖ്യ പങ്ക് വഹിച്ച ഗോദവര്‍മ്മ രാജയുടെ അനുസ്മരണവും നടന്നു. റീറ്റെയ്ല്‍ ഇന്റര്‍ഫേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും, മേധാവിയുമായ ജയന്തി വര്‍മ്മയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. വി. കലാധരന്‍ ഗോദവര്‍മ്മ അനുസ്മരണ പ്രഭാഷണം നടത്തി. ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ഏവരെയും ഊര്‍ജ്ജസ്വലമായ ഈ സാംസ്‌കാരിക പരിപാടിയുടെ ഭാഗഭാഗാക്കി.

ചടങ്ങില്‍ സംസാരിക്കവേ ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ 22-ാ0 വാര്‍ഷികാഘോഷ പരിപാടിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ ഏറെ അഭിമാനിക്കുന്നതായി റീറ്റെയ്ല്‍ ഇന്റര്‍ഫേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകരായ ജയന്തി വര്‍മ്മയും, അരുണ്‍ ഡിസില്‍വയും പറഞ്ഞു.

എല്ലാവര്‍ഷവും പതിനെട്ടോളം കഥകളി പ്രദര്‍ശനങ്ങളും, കൂടിയാട്ടം, നങ്യാര്‍ കൂത്ത്, ഓട്ടം തുള്ളല്‍ തുടങ്ങിയ ക്ലാസിക്കല്‍ കലാരൂപങ്ങളുടെ അവതരണവും സദസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്. , അത്തരം കലകളില്‍ നിപുണരായ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് തങ്ങളുടെ ഹൃദയത്തിനോട് ചേര്‍ന്ന പ്രവൃത്തിയാണെന്നും, പരമ്പരാഗത കലാരൂപങ്ങളില്‍ പ്രാവീണ്യം നേടുക എന്നത് ഇക്കാലത്ത് അത്യപൂര്‍വ്വമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കാലാതീതമായ ഇത്തരം കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങളാല്‍ ആകുന്നതൊക്കെ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'എന്റെ ഭര്‍തൃ പിതാവിനും, സഹോദരിക്കും ഒപ്പം ഇടപ്പള്ളി കഥകളി ആസ്വാദന സദസിന്റെ സ്ഥാപകരിലൊരാളാകാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ട്. 2002 -ല്‍ സദസ്സിന്റെ രൂപീകരണം മുതല്‍ക്കേ പ്രമുഖരായ അനേകം പരമ്പരാഗത നൃത്ത കലാകാരന്മാര്‍ കഥകളി അവതരിപ്പിക്കാനായി എല്ലാവര്‍ഷവും ഈ സമയമാകാന്‍ കാത്തിരിക്കാറുണ്ട്. കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കാനും, പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് എന്റെ ഭര്‍തൃ പിതാവ് ആവിഷ്‌കരിച്ച ഒരു സ്വപ്ന പദ്ധതിയാണ് ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ്. ഈ വര്‍ഷം വളര്‍ന്നുവരുന്ന യുവ കഥകളി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും, അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദി നല്‍കാനുമാണ് ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ലക്ഷ്യമിടുന്നത്. കഥകളി എന്ന കലാരൂപം, യുവതലമുറയിലും ഊട്ടിയുറപ്പിക്കുക വഴി, കഥകളി പാരമ്പര്യം ഭാവിയിലും നിലനില്‍ക്കാന്‍ വേണ്ടിയാണ് ഞങ്ങളുടെ ശ്രമം, ' ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ സഹ-സ്ഥാപക മല്ലിക വര്‍മ്മ പറഞ്ഞു.

Similar News