ടെക്നോപാര്‍ക്കില്‍ നിന്നും നെയ്യാര്‍ഡാമിലേക്ക് പ്രതിധ്വനിയുടെ റിപ്പബ്ലിക്ദിന ബൈക്ക് റാലി
ടെക്കികളുടെ പുതിയ റൈഡിംഗ് ക്ലബ്ബായ ടെക്നോപാര്‍ക്ക് റൈഡേഴ്സ് ക്ലബ് ബൈ പ്രതിധ്വനി (TRIP) 76-ാമത് റിപ്പബ്ലിക് ഡേ റൈഡോട് കൂടി ആരംഭിച്ചു.65-ലധികം ടെക്കികള്‍, 40-ലധികം ഐ ടി കമ്പനികളെ പ്രതിനിധീകരിച്ച്, 50-ലധികം ബൈക്കുകളില്‍ യാത്രയില്‍ പങ്കെടുത്തു, ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു റിപ്പബ്ലിക് ഡേ ബൈക്ക് റൈഡ്.
രാവിലെ 7 മണിക്ക് ടെക്നോപാര്‍ക്ക് ഫേസ് 1-ന്റെ മുന്നില്‍ വച്ച് പ്രശസ്ത റൈഡറായ ഷൈനി ഔദ്യോഗികമായി യാത്ര ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ശ്രീ ആനന്ദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
രാവിലെ 8.30-ഓടെ ഗ്രൂപ്പ് നെയ്യാര്‍ ഡാമില്‍ എത്തി, അവിടെ ടെക്നോപാര്‍ക്ക് പ്രൊഫഷണലുകളുടെ സംരംഭമായ നെയ്യാര്‍ ഹെറിറ്റേജ് ഇന്നിലായിരുന്നു പ്രഭാത ഭക്ഷണവും വിശ്രമവും.
നെയ്യാര്‍ ഡാമിന്റെ മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ച ശേഷം, റൈഡിങ്ങ് ടീം തിരിച്ചുള്ള യാത്ര ആരംഭിച്ചു, ഉച്ചയ്ക്ക് 1.30-ഓടെ ടെക്നോപാര്‍ക്കില്‍ എത്തി. ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കായി ഒരു സജീവമായ ബൈക്കിംഗ് സമൂഹം സൃഷ്ടിക്കുക, ലഹരി വിമുക്ത സന്ദേശം പ്രചരിപ്പിക്കുക എന്നിവയാണ് പ്രതിധ്വനി റൈഡിങ്ങ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം, ഈ സംരംഭത്തില്‍ എല്ലാ ടെക്കി റൈഡര്‍മാരെയും ക്ഷണിക്കുന്നു.
അംഗത്വത്തിനായുള്ള അന്വേഷണങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക: അനൂപ് സുകേശന് - +91 98956 71716